ജീവനക്കാരുടെ വേതനത്തിലും 'കട്ട്'; സപ്ലൈകോയില്‍ പ്രതിഷേധം

ജീവനക്കാർ നിലപാട് കടുപ്പിച്ചതോടെ ഈസ്റ്റർ-വിഷു വിപണി പ്രതിസന്ധിയിലാകുകയാണ്
Supplyco outlet
Source: ഫയൽ ചിത്രം
Published on
Updated on

തിരുവനന്തപുരം: സപ്ലൈകോ എം.ഡിയുടെ 'ആക്ഷന്‍ പ്ലാനി'നെതിരെ ജീവനക്കാര്‍ രംഗത്ത്. പൊതു അവധി ദിനങ്ങളില്‍ ജോലിക്ക് കയറിയാല്‍ അവധി ദിന വേതനം ഇല്ലെന്നാണ് എംഡിയുടെ തീരുമാനം. പകരം 'ഡബിള്‍ ഡി.എ' നൽകും.

Supplyco outlet
അലുവ അതുൽ കൊലക്കേസ്; നാല് പ്രതികൾ പിടിയിൽ

പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സംഘടനകള്‍ രംഗത്തെത്തി. വേതനമില്ലാതെ അവധി ദിനത്തില്‍ ജോലിക്ക് കയറില്ലെന്ന് ജീവനക്കാർ അറിയിച്ചു. ജീവനക്കാർ നിലപാട് കടുപ്പിച്ചതോടെ ഈസ്റ്റർ-വിഷു വിപണി പ്രതിസന്ധിയിലാകുകയാണ്.

ഏപ്രിൽ ഒന്നു മുതൽ ഈസ്റ്റർ വിപണി ആരംഭിക്കാനിരിക്കെയാണ് സപ്ലൈകോയുടെ നടപടി. അവധി ദിനത്തിന് പകരം ഡബിൾ ഡിഎ അനുവദിക്കുമ്പോൾ ജീവനക്കാരുടെ വേതനം പകുതിയായി കുറയുമെന്നാണ് പരാതി. ഏപ്രിലിലെ മൂന്ന് അവധി ദിവസങ്ങളിലും അവധി വേതനം നൽകണമെന്നും അല്ലാത്ത പക്ഷം ജോലിക്ക് കയറില്ലെന്നുമാണ് ജീവനക്കാരുടെ നിലപാട്.

News Malayalam 24x7
newsmalayalam.com