തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്. മുഖ്യപ്രതി അനന്തുകൃഷ്ണനിൽ നിന്ന് വാങ്ങിയ പണം വക്കീൽ ഫീസെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് രേഖകൾ ഉണ്ടെന്നും അന്വേഷണസംഘം പറയുന്നു. ലാലി വിൻസെന്റിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി ഈ മാസം കോടതിയിൽ റിപ്പോർട്ട് നൽകും.
നിലവിൽ ക്രൈംബ്രാഞ്ചിന്റെ 18 കേസുകളിൽ പ്രതിയാണ് ലാലി വിൻസെന്റ്. 47 ലക്ഷം രൂപയാണ് ലാലി വിന്‍സെന്‍റിന്‍റെ അക്കൗണ്ടിലേക്ക് അനന്തുകൃഷ്ണൻ കൈമാറിയത്. എൻജിഒ കോൺഫെഡറേഷന്‍റെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്‍റെ തട്ടിപ്പ്.
അതിസാധാരണക്കാരായ മനുഷ്യരില്‍ നിന്ന് ആയിരം കോടിയിലധികം രൂപയാണ് അനന്തു കൃഷ്ണനും സംഘവും കബളിപ്പിച്ചുകൊണ്ടുപോയത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും.