വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം

മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് പേരിൽ ഒരാളെ രക്ഷപ്പെടുത്തി
വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം
Published on
Updated on

വയനാട്: തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപത്ത് മണ്ണിടിച്ചിൽ. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് പേരിൽ ഒരാളെ രക്ഷപ്പെടുത്തി. വാഹനങ്ങൾടക്കം മണ്ണിനടിയിൽ പെട്ടു. നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് അപകടം നടന്നത്. രാവിലെ ശക്തമായ മഴ പെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അപകടം ഉണ്ടായത്.

വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം
"എസ്എഫ്ഐയുമായോ, രാഷ്‌ട്രീയ നേതാവുമായോ ഒരു ബന്ധവും ഇല്ല"; വിവാദങ്ങൾക്ക് താൽപ്പര്യമില്ലെന്ന് എൻ. ശേഷാദ്രിനാഥൻ

എൻഡിആർഎഫ് ടീമിനോട് സ്ഥലത്തേക്ക് പുറപ്പെടാൻ നിർദേശിച്ചതായി മന്ത്രി ടി. സിദ്ധിഖ് അറിയിച്ചു. അപകടത്തെ തുടർന്ന് മേപ്പാടി-ചൂരൽമല റോഡിൽ ഗതാഗത തടസമുണ്ടായി. കൂടുതൽ ആളുകൾ മണ്ണിനടിയൽ കുടുങ്ങിയിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണ്. അപകട മേഖലയിലേക്ക് ഒരു കാരണവശാലും പോകരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ഇന്നലെ തന്നെ നിർത്തി വച്ചിരുന്നു എന്ന് എൻഡിആർഎഫ് അറിയിച്ചു. ആരാണ് അപകടത്തിൽ പെട്ടതെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നും അവർ അറിയിച്ചു. അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് ഒരു പള്ളിയും വീടും ഉണ്ടായിരുന്നു. ഇത് ഒലിച്ച് പോയെന്നും നാട്ടുകാർ പറയുന്നു. അപകട സ്ഥലത്ത് 20 ഓളം പേർ ഉണ്ടായിരുന്നു എന്ന് പ്രദേശവാസി പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

News Malayalam 24x7
newsmalayalam.com