കണ്ണൂർ ആലക്കോട് താളിപ്പാറയിൽ ഉരുൾപൊട്ടൽ; രണ്ടു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കാർത്തികപുരത്ത് റോഡിലേക്ക് ഉരുളൻകല്ലുകൾ വീണ് ഗതാഗതം തടസപ്പെട്ടു.
Landslide in Kannur Alakode Talipapara
കണ്ണൂർ ആലക്കോട് താളിപ്പാറയിൽ ഉരുൾപൊട്ടൽ
Published on
Updated on

കണ്ണൂർ: റെഡ്പ്ര അലേർട്ട് പ്രഖ്യാപിച്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് ആലക്കോട് താളിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. രണ്ട് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. മറ്റ് കുടുംബങ്ങളോട് മാറാൻ അധികൃതർ നിർദേശം നൽകി.

പ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് കാർത്തികപുരത്ത് റോഡിലേക്ക് ഉരുളൻകല്ലുകൾ വീണ് ഗതാഗതം തടസപ്പെട്ടു. അതേസമയം കാസർഗോഡ് അറക്കത്തട്ട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ.

Landslide in Kannur Alakode Talipapara
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലേർട്ട്

നർക്കിലക്കാട് - ചിറ്റാരിക്കാൽ റോഡിൽ കോട്ടമല എസ്റ്റേറ്റിന് സമീപത്ത് ഉരുൾ പൊട്ടിയതായാണ് സംശയം. മഴക്കാലത്ത് വെള്ളമൊഴുകി പോകുന്ന ചാലിലും കൃഷിയിടത്തിലും കുത്തൊഴുക്കാണ് ഉള്ളത്. ജനവാസ മേഖലയല്ല ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളതെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

Landslide in Kannur Alakode Talipapara
"ജനകീയ പെൻഷൻ വിതരണം സർക്കാർ തകിടം മറിക്കാൻ നീക്കം; കൃത്യമായ യുഡിഎഫ് അജണ്ടയെന്ന് പിണറായി വിജയൻ
News Malayalam 24x7
newsmalayalam.com