പാംപ്ലാനി അവസരവാദിയെന്ന പരാമർശം; എം. വി. ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം
mv govindan
എം വി ഗോവിന്ദൻ, ബിഷപ് മാർ ജോസഫ് പാംപ്ലാനി

സാന്ദ്ര തോമസിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും 

നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിൽ സാന്ദ്ര തോമസിന് ഇന്ന് നിർണായകം. നാമനിർദേശ പത്രിക തള്ളിയതിന് എതിരായ ഹർജി എറണാകുളം ജില്ലാ സബ് കോടതി ഇന്ന് പരിഗണിക്കും. വരണാധികാരി പത്രിക തള്ളിയത് സാന്ദ്രയുടെ കമ്പനിക്ക് മൂന്ന് സെൻസർ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി

തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് ?

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ആരോപണങ്ങൾ സത്യമെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾന്യൂസ് മലയാളത്തിന്. തൃശൂർ കോർപ്പറേഷനിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടർ പട്ടികിയിൽ നടന്നത് വൻ ക്രമക്കേടുകൾ. തൃശൂർ കോർപ്പറേഷനും പാർലമെന്റ് മണ്ഡലത്തിനും പുറത്ത് നിന്നള്ളവർക്ക് വ്യാജ മേൽവിലാസം ഉണ്ടാക്കി വോട്ട് ചേർത്തു.

എറണാകുളത്ത് 40 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

എറണാകുളത്ത് 40 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളാണ് പിടിയിലായത്. ആലുവയിൽ ട്രെയിൻ ഇറങ്ങി ഓട്ടോയിൽ വരുമ്പോൾ ഡാൻസാഫ് ആണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

ഓഗസ്റ്റ് 14 ന് വിഭജന ഭീകരതാ ദിനമായി ആചരിക്കണം; വിചിത്ര ഉത്തരവുമായി ഗവർണർ

ഓഗസ്റ്റ് 14 ന് വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിചിത്ര ഉത്തരവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകി. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടിയെന്ന് രാജ്ഭവൻ

ഡാർക്ക് വെബ് വഴി ലഹരിക്കടത്ത്;മുഖ്യപ്രതി വാഴക്കാല സ്വദേശി

ഡാർക്ക് വെബ് വഴിയുള്ള ലഹരിക്കടത്തിൽ മുഖ്യപ്രതിയെ കണ്ടെത്തി എൻസിബി.ഓസ്‌ട്രേലിയയിൽ നിന്ന് ലഹരിക്കടത്ത് നിയന്ത്രിച്ചിരുന്ന വാഴക്കാല സ്വദേശി ആണ് മുഖ്യപ്രതി. ലഹരി കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ഓസ്‌ട്രേലിയയിൽ വെച്ച് ബിറ്റ് കോയിൻ ആക്കി മാറ്റിയത് ഇയാളെന്ന് കണ്ടെത്തി

കത്തിക്കയറി പച്ചക്കറി, തക്കാളിക്ക് ഇരട്ടിവില

ഓണം അടുത്തുനിൽക്കെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. 20 രൂപ ഉണ്ടായിരുന്ന തക്കാളിക്ക് വില 40 ആയി. സവാള, ഉരുളകിഴങ്ങ് തുടങ്ങി ഭൂരിഭാഗം പച്ചക്കറികൾക്കും വില കൂടി. വെളിച്ചെണ്ണ വില ദിനംപ്രതി കൂടുന്നതിനിടെയാണ് ഇരുട്ടടിയായി പച്ചക്കറി വിലയും വർധിക്കുന്നത്.

കൊച്ചി കോർപ്പറേഷനിൽ അതിഥി തൊഴിലാളികളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോപണം

കൊച്ചി കോർപ്പറേഷനിൽ ഇതരസംസ്ഥാന തൊഴിലാളികളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതായി ആക്ഷേപം. ഇത്തരം വോട്ടുകൾ കണ്ടെത്തി നേതാക്കളെ ഉടൻ അറിയിക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നിർദേശം നൽകി. കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആൻ്റണി കുരുത്തറയാണ് നിർദേശം നൽകിയത്.

കലൂർ മെട്രോ സ്റ്റേഷന് സമീപത്തെ കത്തിക്കുത്തിൽ രണ്ട് പേർ പിടിയിൽ

കൊച്ചി കലൂർ മെട്രോ സ്റ്റേഷന് സമീപത്തെ കത്തിക്കുത്തിൽ രണ്ട് പേർ പിടിയിൽ. നേപ്പാൾ സ്വദേശി ശ്യാം, കണ്ണൂർ സ്വദേശി റോബിൻ എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം പോലീസാണ് പ്രതികളെ പിടികൂടിയത്. തൃശൂർ സ്വദേശിക്ക് നെഞ്ചിനാണ് കുത്തേറ്റത്. മോഷണ ശ്രമത്തിനിടെയാണ് ആക്രമണം എന്നാണ് സംശയം. പൊലീസ് എത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ നില ​ഗുരുതരമാണ്.

ഭാര്യയുടെ മൃതദേഹം ബൈക്കിൽ വഹിച്ച് യുവാവ്

നാഗ്‌പൂരിൽ വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് നാട്ടിലെത്തിച്ച് യുവാവ്. മധ്യപ്രദേശ് സ്വദേശിയായ ഗ്യാർസി അമിത് യാദവ് ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ആരും സഹായിക്കാത്തതിനാൽ ബൈക്കിൽ കെട്ടിവെച്ച് കൊണ്ട് പോവുകയായിരുന്നു.

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ പാർട്ടികളുടെ മാർച്ച് ഉടൻ പാർലമെൻ്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കാണ് മാർച്ച്. മാർച്ചിന് രാഹുലും പ്രിയങ്കയും നേതൃത്വം നൽകും .

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എംപിമാരുടെ മാർച്ച്

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ പാർട്ടികളുടെ മാർച്ച്.രാഹുലും പ്രിയങ്കയും നേതൃത്വം നൽകുന്നു.

എക്സൈസ് ഓഫീസിൽ മദ്യപിച്ചെത്തി ഇൻസ്പെക്ടറെ മർദിച്ച ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ എക്സൈസ് ഓഫീസർക്ക് മർദനമേറ്റ സംഭവത്തിൽ പ്രിവന്റ്റ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്ത് പൊലീസ് . എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണൻ നൽകിയ പരാതിയിലാണ് പ്രിവന്റ്റ്റീവ് ഓഫീസർ ജസീനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ഓഫീസിലെത്തിയ ജസീൻ കൃത്യനിർവഹണത്തിലുണ്ടായ വീഴ്ച ചോദ്യം ചെയ്ത് സൂര്യനാരായണനെ മർദിക്കുകയായിരുന്നു. പ്രതിക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.

മാർച്ച് തടഞ്ഞ് പൊലീസ്; ബാരിക്കേഡ് മറികടക്കാൻ ശ്രമം

തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്കുള്ള പ്രതിപക്ഷ എംപിമാരുടെ മാർച്ച് തടഞ്ഞ് പൊലീസ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുന്നോറോളം എംപിമാർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. ബാരിക്കേഡ് മറികടക്കാൻ ശ്രമം

തെര. കമ്മീഷനെ നോക്കുകുത്തിയാക്കിയ ബിജെപി രാജിവെയ്ക്കുക: വി.കെ. ശ്രീകണ്ഠൻ

വി.കെ. ശ്രീകണ്ഠൻ
വി.കെ. ശ്രീകണ്ഠൻFacebook

തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കിയ ബിജെപി രാജിവെയ്ക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ. കർണാടകയിലും മറ്റും വോട്ട് തട്ടിപ്പ് നടത്തിയ ബിജെപി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇവിടെ ഉയരുന്നതെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. തട്ടിപ്പ് നടത്തി അധികാരത്തിൽ കയറിയ ബിജെപി ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തി. ഇലക്ഷൻ കമ്മീഷൻ്റെ ദുർനടപടികൾ അന്വേഷിക്കാൻ സുപ്രീംകോടതി ഇടപെടണം. രാജ്യത്തി ജനാധിപത്യം നിലനിർത്താനുള്ള പോരാട്ടമാണ് ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഇവിടെ നടത്തുന്നത്.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരും: എ.എം റഹീം

എ.എ. റഹീം
എ.എ. റഹീംFacebook

ജനാധിപത്യ ഇന്ത്യയെ അട്ടിമറിച്ച് ഏകാധിപത്യ ഇന്ത്യയെ പണിതുയർത്താനാണ് മോദി ശ്രമിക്കുന്നതെന്ന് എ.എം റഹീം. അതിന് ഇലക്ഷൻ കമ്മീഷനെന്ന ഭരണാഘടനാ സ്ഥാപനത്തെ ഉപയോഗിക്കുകയാണ് ബിജെപി. ഒരിഞ്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഇത് ജനങ്ങളുടെ ശബ്ദമാണ്. പാർലമെൻ്റിൻ്റെ ശബ്ദമാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരും.

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ച്; രാഹുൽ അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കുന്ന ദൃശ്യം
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കുന്ന ദൃശ്യംSource: News Malayalam 24X7

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ചിൽ പങ്കെടുത്ത എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

പത്തനംതിട്ട കൂടലിൽ യുവാവ് കുത്തേറ്റ് മരിച്ചനിലയിൽ

പത്തനംതിട്ട കോന്നി കൂടലിൽ യുവാവ് കുത്തേറ്റ് മരിച്ചനിലയിൽ. കൂടൽ സ്വദേശി രാജൻ ആണ് മരിച്ചത്. വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തുന്നു

പ്രതിപക്ഷ പാർട്ടികളുടെ മാർച്ച്; മഹുവ മൊയ്ത്രയ്ക്ക് ദേഹാസ്വാസ്ഥ്യം

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ തൃണമൂൺ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ദേഹാസ്ഥ്വാസ്ഥ്യം. എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലാണ് മഹുവയ്ക്ക് ദേഹാസ്ഥ്വാസ്ഥ്യമുണ്ടായത്

തെരുവുനായ്ക്കളെ ഷെൽട്ടറിലാക്കണം, തടസ്സം നിന്നാൽ കർശന നടപടി: സുപ്രീംകോടതി

ഡൽഹിയിലെ തെരുവുനായ പ്രശ്നത്തിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. തെരുവുനായ്ക്കളെ ഷെൽട്ടറിലാക്കണമെന്നും തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു

ഏട്ട് ആഴ്ചക്കുള്ളിൽ നായ്ക്കളെ പിടികൂടി ഡോഗ് ഷെൽട്ടറുകളിലാക്കണമെന്നാണ് കോടതി ഉത്തരവ്. ഷെൽട്ടറുകളിൽ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ജീവനക്കാർ ഉണ്ടായിരിക്കണം. കൂടാതെ സിസിടിവി സ്ഥാപിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു

പ്രതിഷേധത്തെ ബിജെപി ഭയക്കുന്നു, പൊലീസ് അറസ്റ്റ് ചെയ്തത് മര്യാദയില്ലാതെ: സന്തോഷ് എംപി

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ചിൽ നിന്നും നേതാക്കളെ മര്യാദയില്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് സന്തോഷ് എംപി. പോലും നടക്കാൻ അനുവദിക്കാതെ ഈ പ്രതിഷേധത്തെ ബിജെപി സർക്കാർ തടഞ്ഞത് ഭയംകൊണ്ടാണ്. പ്രതിഷേധത്തിനിടെ രണ്ട് വനിതാ എംപിമാർ കുഴഞ്ഞു വീണു. ബിജെപി സർക്കാരിനെതിരായ പോരാട്ടം തുടരുമെന്നും സന്തോഷ് എംപി പറഞ്ഞു.

കളി കാട്ടാനയോട് വേണ്ടാ!

കർണാടകയിലെ ബന്ദിപ്പൂരിൽ വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയാക്രമണം. മുന്നറിയിപ്പ് അവഗണിച്ച് സെൽഫി എടുക്കാൻ ശ്രമിച്ച സഞ്ചാരിയെയാണ് കാട്ടാന ആക്രമിച്ചത്. വിനോദ സഞ്ചാരി മലയാളി ആണെന്ന് സംശയം

കുഴഞ്ഞുവീണ എംപിക്ക് അടിയന്തര വൈദ്യസഹായം നൽകാതെ പൊലീസ് 

പ്രതിഷേധത്തിനിടെ മറ്റൊരു വനിതാ എംപിയും കുഴഞ്ഞുവീണു. അടിയന്തര വൈദ്യസഹായം നൽകാനുള്ള നടപടി പൊലീസ് സ്വീകരിച്ചില്ലെന്ന് ആരോപണം. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുന്നു

ഒരാൾക്ക് ഒരു വോട്ട് എന്ന ചട്ടം ഉറപ്പാക്കാനുള്ള പോരാട്ടം: രാഹുൽ ഗാന്ധി

ഒരാൾക്ക് ഒരു വോട്ട് എന്ന ചട്ടം ഉറപ്പാക്കാനുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം. അതുകൊണ്ട് തെറ്റില്ലാത്ത, കൃത്രിമമില്ലാത്ത വോട്ടർപട്ടിക വേണമെന്നും രാഹുൽ ഗാന്ധി.

"ഇത് രാഷ്ട്രീയ പോരാട്ടമല്ല. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം. ഒരു വ്യക്തി, ഒരു വോട്ടിനു വേണ്ടിയുള്ള പോരാട്ടം"- രാഹുൽ ഗാന്ധി

ബിജെപി തൃശൂരിനെ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി: ബിനോയ് വിശ്വം

തൃശൂരിനെ രാഷ്ട്രീയ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി മാറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ളവോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്ര അന്വേഷണം നടത്താന്‍ തയ്യാറാവണമെന്നും ബിനോയ് വിശ്വം പറഞ്ഞു

കണ്ണൂർ സർവകലാശാലയിലെ എസ്എഫ്ഐയുടെ പരിപാടി; വിശദീകരണം തേടി വിസി

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ പരിപാടിയിൽ വിശദീകരണം തേടി വിസി കെ. കെ. സാജു. "ആർട്ടിക്കിൾ 153, ആൾ എബൌട്ട്‌ ഗവർണർ, നോട്ട് കാവിവൽക്കരണം"എന്ന പേരിൽ നടന്ന പരിപാടിയിലാണ് വിശദീകരണം തേടിയത്. പരിപാടിയുടെ ഉള്ളടക്കം ഉൾപ്പെടെ റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർക്ക് വിസിയുടെ നിർദേശം.

സോനയുടെ മരണം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കോതമംഗലത്തെ 23 വയസുകാരി സോനയുടെ മരണത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ. പറവൂർ സ്വദേശി റമീസിനെയാണ് കസ്റ്റഡിയിൽ എടുത്തത്. മകളുടെ മരണത്തിന് പിന്നാലെ അമ്മ നൽകിയ പരാതിയിൽ ആണ് റമീസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. റമീസ് സോനയെ മര്‍ദിച്ചതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഗൂഢല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പാലക്കാട് സ്വദേശി കൊല്ലപ്പെട്ടു; പ്രതിഷേധം

തമിഴ്നാട് ഗൂഢല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധം. മൃതദേഹവുമായി റോഡിലിറങ്ങിയ പ്രതിഷേധിച്ചവരുമായി വനപാലകർ ചർച്ച നടത്തുന്നു. പാലക്കാട് സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്.

ജമ്മുകശ്മീരിലെ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈനികർ

ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ സൈനിക നീക്കത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ഭീകരരുടെ ഒളിത്താവളം തകർക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്

കണ്ണൂർ ജയിലിൽ നിന്നിറങ്ങി നാട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു; പ്രതി പിടിയിൽ

കണ്ണൂരിൽ ജയിലിൽ നിന്ന് ഇറങ്ങി നാട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. തൃശ്ശൂർ സ്വദേശി സോഡാ ബാബുവെന്ന ബാബുരാജാണ് പിടിയിലായത്.

സ്വകാര്യ ആശുപത്രികളെ ആഗോള കമ്പനികൾ സ്വന്തമാക്കുന്നു, പൊതുജനാരോഗ്യ രംഗത്തെപ്പറ്റി കഥകൾ മെനയുന്നു: മുഖ്യമന്ത്രി

കേരളത്തിലെ മികച്ച സ്വകാര്യ ആശുപത്രികളെ ആഗോള കമ്പനികൾ സ്വന്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സ കേന്ദ്രം എന്നതിലുപരി ലാഭം വർധിപ്പിക്കാനുള്ള ഇടമായി ആശുപത്രികൾ മാറുന്നു. ആഗോള ശക്തികൾക്ക് നല്ല അന്തരീക്ഷമുണ്ടാകാൻ സാമാന്തര സംവിധാനം തകരണം. ആ സമാന്തര സംവിധാനം കേരളത്തിലെ പൊതുജനാരോഗ്യ രംഗമാണ്. ആരോഗ്യ മേഖലക്കെതിരെ കഥകൾ മെനയുന്നത് അതിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ഭീമന്മാരുടെ അജണ്ട നമുക്ക് മനസിലാകില്ല. വിലക്കെടുക്കേണ്ടവരെ അവർ വിലക്കെടുക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ബസിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണു; തൃശൂരിൽ വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ് വയോധിക മരിച്ചു. പൂവത്തൂർ സ്വദേശി നളിനി ആണ് മരിച്ചത്. പൂച്ചക്കുന്ന് വളവിൽ ആയിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് മുൻവശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

മന്ത്രി കെ. എൻ. രാജണ്ണ രാജിവെച്ചു

വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച കർണാടക സഹകരണ മന്ത്രി കെ. എൻ. രാജണ്ണ രാജിവെച്ചു. കോൺഗ്രസ് ഭരണത്തിന് കീഴിലാണ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതെന്നായിരുന്നു രാജണ്ണ ആരോപിച്ചത്. വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അവ നമ്മുടെ കൺമുന്നിൽ നടന്നതാണെന്നും വേണ്ട രീതിയിൽ നിരീക്ഷിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

പിഴ ചുമത്തി ഹൈക്കോടതി

ജഡ്ജിക്കെതിരെ പരാതി നൽകുമെന്ന് കക്ഷി കോടതി മുറിയിൽ ഭീഷണി ഉയർത്തിയതിന് പിന്നാലെ 50000 രൂപ പിഴ ചുമത്തി ഹൈക്കോടതി. തിരുവന്തപുരം സ്വദേശി ആസിഫ് ആസദിനെതിരെയാണ് നടപടി. കേസ് റദ്ദാക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയിൽ നേരിട്ട് വാദിക്കാനെത്തിയപ്പോഴാണ് ജഡ്ജിക്കെതിരെ പരാതി നൽകുമെന്ന് അറിയിച്ചത്. മറ്റ് ബെഞ്ചുകൾക്ക് മുന്നിലും ഇയാൾ ഇതേ ഭീഷണിയുയർത്തിയാതി കോടതി അറിയിച്ചു.

ജോളിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

കൂടത്തായി കൊലപാതകകേസിലെ പ്രതി ജോളിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി. പുതിയ അഭിഭാഷകനൊപ്പം കുറ്റക്യത്യം നടന്ന വീട് സന്ദർശിക്കാൻ അനുമതി വേണമെന്ന ആവശ്യമാണ് നിരസിച്ചത്. വിചാരണ കോടതി നേരത്തെ ഈ ആവശ്യം നിരസിച്ചിരുന്നു.

അഡ്വ. ബി എ ആളൂർ മരണപെട്ടതിനെ തുടർന്ന് പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്തുകയായിരുന്നു. വിചാരണ അവവസാനഘട്ടത്തിലാണെന്നും കൊലപാതകം നടന്ന വീട് സന്ദർശിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

നടൻ വിനായകനെ വിട്ടയച്ചു

നടൻ വിനായകനെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. കൊച്ചി സൈബർ പൊലീസാണ് ചോദ്യം ചെയ്തത്. ഫെയ്സ്ബുക്കിലെ പോസ്റ്റുകളെ കുറിച്ചുള്ള പരാതിയിൻ മേലാണ് ചോദ്യം ചെയ്യൽ.

ബിജെപി ആയിരക്കണക്കിന് കള്ളവോട്ടുകൾ ചേർത്തു: വി.എസ്.സുനിൽ കുമാർ

തൃശൂർ ണ്ഡലത്തിൽ ബിജെപി ആയിരക്കണക്കിന് കള്ളവോട്ടുകൾ ചേർത്തെന്ന് സിപിഐ നേതാവ് വി.എസ്.സുനിൽ കുമാർ. സ്ഥിരതാമസക്കാരല്ലാത്ത ബിജെപി നേതാക്കളെ അടക്കം വോട്ടർമാരായി ചേർത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇവരെല്ലാം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. ഇതിൻ്റെ വിശദാംശങ്ങൾ തൻ്റെ കയ്യിലുണ്ടെന്നും വി.എസ്.സുനിൽ കുമാർ ന്യൂസ് മലയാളം ഹോട്ട് ടീ ആൻഡ് ടോക്ക് പരിപാടിയിൽ പറഞ്ഞു.

രാഹുലിൻ്റേത് ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം: വി. ഡി. സതീശൻ

അറസ്റ്റ് കൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാൻ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. വോട്ടർ പട്ടിക ക്രമക്കേടിനെതിരെ ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരമാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. തൃശൂരിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തു.

ആസൂത്രിതമായും വോട്ട് ചേർത്തിട്ടുണ്ട്. വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് പരിശോധനയുടെ ഭാഗമായി പ്രവർത്തിക്കും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ജാഗരൂകരായിരിക്കണമെന്നും വി. ഡി. സതീശൻ പറഞ്ഞു.

6,000 കോടി രൂപ കടമെടുക്കാൻ അനുമതി തേടി കേരളം

6,000 കോടി രൂപ കൂടി കടമെടുക്കാൻ അനുമതി തേടി കേരളം. കെ.എൻ. ബാലഗോപാൽ ധനകാര്യമന്ത്രി നിർമലാ സീതാരാമനെ കണ്ടു.

ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ നടപടിയെടുത്ത് തിരുവനന്തപുരം എൻഫോസ്‌മെൻ്റ് ആർടിഒ. വാഹനമോടിച്ച എ.കെ. വിഷ്ണുനാഥിൻ്റെയും, ഡ്രൈവിങ് പരിശീലനം നൽകിയ വിജയൻ കെ എന്നിവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഇരുവരെയും എടപ്പാൾ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കാനും ഉത്തരവിട്ടു.

കടുത്ത നടപടിക്ക് കോൺഗ്രസ്

വോട്ട് ചോരി ആരോപണത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ കെ.എൻ. രാജണ്ണയെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് റിപ്പോർട്ട്. കർണാടക സഹകരണ മന്ത്രിയായിരുന്ന എഎൻ രാജണ്ണയുടെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് ചോദിച്ച് വാങ്ങിയിരുന്നു. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നത് കോൺഗ്രസ് ഭരണ കാലത്താണെന്നാണ് എ.എൻ. രാജണ്ണയുടെ ആരോപണം.

രാഹുൽ ഗാന്ധിയെ പിന്തുണച്ച് വിജയ്

വോട്ട് ചോരി ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ച് നടനും ടിവികെ നേതാവുമായ വിജയ്. എല്ലാവർക്കും വിശ്വാസമുണ്ടാകും വിധത്തിൽ, സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ് നടക്കണം. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണം. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും വിജയ് പറഞ്ഞു. ഇന്ന് പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്ത നടപടിയിൽ വിജയ് പ്രതിഷേധവും അറിയിച്ചു.

ഗവർണർക്കെതിരെ കെഎസ്‌യു

കേരളാ ഗവർണർ വിശ്വനാഥ് അർലേക്കർക്കെതിരെ കെഎസ്‌യു. ഗവർണർ. ഭരണഘടനാ പദവിയുടെ അന്തസ് നശിപ്പിക്കുന്നു. ഗവർണറുടെ സർക്കുലർ ജനാധിപത്യവിരുദ്ധമാണ്. ഗവർണറുടെ പെരുമാറ്റം ആർഎസ്എസ് വക്താവിനെപ്പോലെയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

കണ്ണൂരിൽ മരം ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു

കൂത്തുപറമ്പിൽ മരം ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. മുതിയങ്ങ കളരി താഴെയിലെ മാറോളി രോഹിണിയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടുപറമ്പിലെ മരം മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം. തൊഴിലാളികൾക്ക് ചായയുമായെത്തിയ രോഹിണിയുടെ ദേഹത്ത് മരത്തിന്റെ കമ്പ് പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സി. സദാനന്ദന് സിപിഐഎമ്മിൻ്റെ മറുപടി

സി. സദാനന്ദന് മറുപടിയുമായി സിപിഐഎം നേതാവ് എം. വി. ജയരാജൻ. കമ്മ്യുണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലാസമെന്ന് ആരും കരുതേണ്ട. ആരെങ്കിലും അങ്ങനെ കരുതിയാൽ അത് മനസിൽ വെച്ചാൽ മതി. നീതിക്ക് വേണ്ടി ജയിലിൽ പോകാൻ കമ്മ്യുണിസ്റ്റുകാർക്ക് മടിയില്ലെന്നും എം. വി. ജയരാജൻ പറഞ്ഞു.

കോഴിക്കോട് ബീച്ചിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. അർജന്റീന ടീമും മെസ്സിയും കേരളത്തിൽ എത്താത്തതിനെതിരെയാണ് പ്രതിഷേധം നടത്തിയത്.. കായിക പ്രേമികളെ കായിക മന്ത്രിയും സർക്കാരും വഞ്ചിച്ചെന്ന് യൂത്ത് ലീഗ്.. യൂത്ത് ലീഗ് പ്രവർത്തകർ ബീച്ചിൽ ഫുട്ബോൾ തട്ടിക്കൊണ്ടാണ് പ്രതിഷേധിച്ചത്. ആഷിക് ചെലവൂർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് വീണ്ടും അപകടം

വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍ (65) ആണ് മരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രക്ഷപ്പെടുത്തിയ രണ്ടാമത്തെ മത്സ്യത്തൊഴിലാളിയുടെ നില ഗുരുതരം

മരണം രണ്ടായി

മുതലപ്പൊഴിയിൽ മത്സ്യ ബന്ധന ബോട്ട് അപകടത്തിൽ പെട്ട് മരണം രണ്ടായി

അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍ (65), ജോസഫ്(43) എന്നിവരാണ് മരിച്ചത്

ബോട്ടിലുണ്ടായിരുന്നത് അഞ്ച് പേർ

കാണാതായ രണ്ട് പേർ സുരക്ഷിതർ

ഇവർ മറ്റൊരു വള്ളത്തിൽ രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു

ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധം

ആഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചാരിക്കാനുള്ള ഗവർണറുടെ സർക്കുലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയ അജണ്ടകൾക്കനുസൃതമായ പ്രവർത്തന പദ്ധതികൾ രാജ് ഭവനിൽ നിന്നും പുറപ്പെടുവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി: അന്വേഷണം ക്രൈംബ്രാഞ്ചിന്

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി തട്ടിയ കേസ് ജില്ലാ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിൽ തൊണ്ടർനാട് പൊലീസ് ആണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. എന്നാൽ അഴിമതിയെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

വാൽപ്പാറയിൽ എട്ടു വയസുകാരിയെ പുലി കടിച്ചുകൊന്നു

തമിഴ്‌നാട് വാൽപ്പാറയിൽ എട്ടു വയസുകാരിയെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ നൂറിൻ ഇസ്ലാമിനെയാണ് പുലി കൊണ്ടുപോയത്. കഴിഞ്ഞ മാസവും വാൽപ്പാറയിൽ നാലു വയസ്സുകാരിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

പാംപ്ലാനി അവസരവാദിയെന്ന് എം. വി. ഗോവിന്ദൻ

തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നും കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു, ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി പാടിയെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

എം. വി. ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത

ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അവസരവാദിയെന്ന പ്രസ്താവന അപലപനീയമെന്ന് തലശ്ശേരി അതിരൂപത. അത്തരം സമീപനം ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണ്. പാംപ്ലാനി സ്വീകരിച്ചത് വർഗ്ഗീയ ധ്രൂവീകരണം ഒഴിവാക്കാനുള്ള നിലപാടെന്നും അതിരൂപത വിശദീകരിച്ചു.

News Malayalam 24x7
newsmalayalam.com