കണ്ണൂരിൽ വാഹനാപകടത്തിൽ നാല് മരണം

ഇന്നത്തെ വാർത്തകൾ അറിയാം
കണ്ണൂരിൽ വാഹനാപകടത്തിൽ നാല് മരണം

അയോധ്യ സംഭാവനാ കൊള്ള; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കെ.സി. വേണുഗോപാൽ

അയോധ്യ സംഭാവനാ കൊള്ളയിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പാർലമെന്റിൽ നരേന്ദ്രമോദി മറുപടി പറയണം. സർക്കാരിന് ഒന്നും മറച്ചുവെക്കാൻ ഇല്ലെങ്കിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ എന്തുകൊണ്ട് അന്വേഷണത്തിന് തയ്യാറാകുന്നില്ല. കൊള്ളകൾ നടക്കുന്നത് ബിജെപി നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിൽ. ദൈവങ്ങളെ കൊള്ള നടത്താനും വർഗീയത വളർത്താനും ആണ് ബിജെപി ഉപയോഗിക്കുന്നത് എന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

വയനാട്ടിൽ പുലി കൂട്ടിൽ കുടുങ്ങി

വയനാട്: പൊഴുതനയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലികുടുങ്ങി. സേട്ടുക്കുന്ന് മേഖലയിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശത്തെ വളർത്തു മൃഗങ്ങളെ പുലി കഴിഞ്ഞ ദിവസങ്ങളിൽ വേട്ടയാടിയിരുന്നു. ഇന്ന് പുലർച്ചയാണ് പുലി കൂട്ടിൽ അകപ്പെട്ടത്. ആഴ്ചകളോളം പ്രദേശവാസികൾ ആശങ്കയിലായിരുന്നു.

കോഴിക്കോട് ബൈക്ക് റോഡിലെ കുഴിയിൽ വീണ് അപകടം

കോഴിക്കോട്: ബൈക്ക് റോഡിലെ കുഴിയിൽ വീണ് അപകടം. റോഡിലെ കുഴിയിൽ വീണ് തെറിച്ച് വീണ ബൈക്ക് യാത്രികനെ എതിരെ വന്ന കാറടിക്കുകയായിരുന്നു. അപകടത്തിൽ കല്ലാച്ചി സ്വദേശി മത്തത്ത് പ്രദീപൻ (43) പരിക്കേറ്റു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം.പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂരിൽ വാഹനാപകടത്തിൽ നാല് മരണം

കണ്ണൂർ: ചാലോട് വാഹനാപകടത്തിൽ നാല് മരണം.കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നായിരുന്നു അപകടം.

News Malayalam 24x7
newsmalayalam.com