എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പിന് പൂർണസജ്ജമെന്ന് ടി.പി. രാമകൃഷ്ണൻ

മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലെത്തുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
TP Ramakrishnan
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണ സജ്ജമാണെന്നും മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലെത്തുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. സിപിഐയുടെ സ്ഥാനാർഥി പട്ടികയും ഇന്ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താസമ്മേളനം നടക്കാനിരിക്കെയാണ് ടി.പി. രാമകൃഷ്ണൻ്റെ പ്രതികരണം. ഇന്ന് വൈകീട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും. ഇതിനുപിന്നാലെ എൽഡിഎഫിൻ്റെ സ്ഥാനാർഥി പ്രഖ്യാപനപനം ഉണ്ടാകുമെന്നാണ് രാമകൃഷ്ണൻ അറിയിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com