എറണാകുളം: കൊച്ചി കോർപ്പറേഷനിൽ വൻ ട്വിസ്റ്റ്. നിലവിലെ ഇടതുമുന്നണി ഭരണം പിടിച്ച് നിർത്തിയ സ്വതന്ത്രൻ ടി.കെ. അഷ്റഫ് യുഡിഎഫിലേക്ക് ചേക്കേറി. ടി.കെ. അഷ്‌റഫ് തന്നെയാണ് പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് സ്ഥാനാർഥിയായി കറുകപള്ളി വാർഡിലാണ് അഷ്‌റഫ് മത്സരിക്കുമെന്നാണ് സൂചന.
നേരത്തെ മുസ്ലീം ലീഗ് പ്രവർത്തകനായിരുന്നു ടി.കെ. അഷ്റഫ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ഇയാൾക്ക് സീറ്റ് നൽകിയിരുന്നില്ല. ഇതോടെയാണ് കൊച്ചി കോർപ്പറേഷൻ രണ്ടാം വാർഡിൽ നിന്നും അഷ്റഫ് സ്വതന്ത്രനായി മത്സരിച്ചത്. വിജയിച്ചതിന് ശേഷം, അഷ്റഫ് ഇടതുമുന്നണിക്കൊപ്പം നിന്ന് എൽഡിഎഫ് ഭരണം നിലനിർത്തുകയായിരുന്നു.
നിലവിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് അഷ്റഫ്. യുഡിഎഫിലായിരുന്നപ്പോഴും അഷ്റഫ് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. അതേസമയം ഏത് വാർഡിലേക്കായിരിക്കും അഷ്റഫ് മാറുക എന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല.