

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് ധാരണയിലേക്ക്. കഴിഞ്ഞ തവണത്തെ സീറ്റ് നില തുടരാനും ആർക്കും അധിക സീറ്റ് നൽകേണ്ടെന്നുമാണ് തീരുമാനം. കേരള കോൺഗ്രസ് എമ്മിന് 12ൽ അധികം സീറ്റ് അനുവദിക്കില്ല. ഒരു കക്ഷിക്ക് മാത്രമായി സീറ്റ് വർധിപ്പിക്കാൻ കഴിയില്ലെന്ന് കേരള കോൺഗ്രസ് എമ്മിനെ അറിയിക്കും. ആർജെഡിയുടെ അധിക സീറ്റ് ആവശ്യവും സിപിഐഎം തള്ളി. ഇക്കാര്യം കേരള കോൺഗ്രസിനെ അറിയിക്കും. ഇതുസംബന്ധിച്ച ചർച്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും.
അതേസമയം, ആർജെഡിയുടെ അധിക സീറ്റ് ആവശ്യവും സിപിഐഎം തള്ളി. ആർജെഡിക്ക് കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റ് നൽകാമെന്നാണ് സിപിഐഎം ധാരണ. അങ്ങനെയെങ്കിൽ കൽപ്പറ്റ, കൂത്തുപറമ്പ്, വടകര സീറ്റുകളിലാകും ആർജെഡി മത്സരിക്കുക. കോവളം സീറ്റിനായി ആർജെഡി സമ്മർദം ചെലുത്തിയിരുന്നു.
തിരുവിതാംകൂർ, കോഴിക്കോട് മേഖലകളിൽ കൂടുതൽ സീറ്റുകൾക്ക് ആർജെഡിക്ക് അർഹതയുണ്ടെന്നും എന്നാൽ പാർട്ടിയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകൾ ഇപ്പോൾ ലഭിക്കുന്നില്ലെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞിരുന്നു. കോവളം സീറ്റ് ആർജെഡിക്ക് അർഹതപ്പെട്ടതാണെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കിയിരുന്നു.