"പാർട്ടിയെ കെട്ടിപ്പടുക്കാൻ വലിയ പങ്കുവഹിച്ച നേതാവ്, ഏതൊരു പൊതുപ്രവർത്തകനും മാതൃകയാക്കാനാകുന്ന വ്യക്തിത്വം"; പി.പി. തങ്കച്ചൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ

കോൺഗ്രസിലെ ഓരോ പ്രശ്നങ്ങളും രമ്യമായി പരിഹാരം കാണാൻ മുൻകയ്യെടുത്ത നേതാവായിരുന്നു പി.പി. തങ്കച്ചനെന്ന് എ.കെ. ആൻ്റണി പ്രതികരിച്ചു
പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ
പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾSource: FB
Published on

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ.

എ.കെ. ആൻ്റണി

കേരള രാഷ്ട്രീയത്തിൽ ഏതൊരു പൊതുപ്രവർത്തകനും മാതൃകയാക്കാനാകുന്ന വ്യക്തിത്വമായിരുന്നു പി.പി. തങ്കച്ചൻ. എന്റെ വിദ്യാർഥി ജീവിതത്തിൽ ഞാൻ പരിചയപ്പെട്ട അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ആദ്യകാല സുഹൃത്തുക്കളെ ഓരോരുത്തരെയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും എറണാകുളം ജില്ലയിൽ അടിത്തട്ടിൽ വേരോട്ടമുണ്ടാക്കാൻ വേണ്ടി ടി.എച്ച്. മുസ്തഫയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച നേതാവായിരുന്നു. കൃഷിമന്ത്രി ആയിരിക്കെ കർഷകരുടെ ഓരോരോ പ്രശ്നങ്ങളും ആഴത്തിൽ പഠിച്ച് കാർഷികമേഖലയിലെ പ്രശ്നങ്ങൾക്ക് സാമാന്യമായ വിജയമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. കോൺഗ്രസിലെ ഓരോ പ്രശ്നങ്ങളും രമ്യമായി പരിഹാരം കാണാൻ മുൻകയ്യെടുത്ത നേതാവായിരുന്നു.

വി.ഡി. സതീശൻ

പി.പി.തങ്കച്ചന്റെ വേർപാട് ഒരുപാട് വേദന ഉണ്ടാക്കുന്നു. ഞങ്ങൾക്ക് പിതൃതുല്യനായ നേതാവ്. നേതൃനിരയിൽ സൗമ്യതയും പ്രാഗത്ഭ്യവും പ്രകടിപ്പിച്ച നേതാവ്. എല്ലാവരെയും ചേർത്തുപിടിച്ചു. പാർട്ടി വളർത്താൻ നന്നായി പരിശ്രമിക്കുകയും ഇടപെടുകയും ചെയ്തു.

അടൂർ പ്രകാശ്

പി.പി. തങ്കച്ചൻ പാർട്ടിയെ കെട്ടിപ്പടുക്കാൻ വലിയ പങ്കുവഹിച്ചു. എല്ലാവരെയും ചേർത്തുകൊണ്ട് പോകാൻ വൈഭവം കാണിച്ചു. വലിയ നഷ്ടമാണ് വിയോഗം.

പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ
മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു

പി.കെ. കുഞ്ഞാലിക്കുട്ടി

പി.പി. തങ്കച്ചന്റെ വേർപാട് കേരളത്തിന് ഉണ്ടാക്കിയിരിക്കുന്നത് വലിയ നഷ്ടമെന്ന് പി.പി. തങ്കച്ചൻ. എല്ലാവർക്കും ആദരണീയനായ വ്യക്തിയായിരുന്നു അദ്ദേഹം. വിയോഗം തീരാനഷ്ടം. ജനഹൃദയത്തിൽ സ്ഥാനം പിടിച്ച നേതാവാണ്. സ്പീക്കറായും മന്ത്രിയായും യുഡിഎഫ് നേതൃനിരയിലും വിശ്വാസ്യതയോടെ പ്രവർത്തിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഷാഫി പറമ്പിൽ

സൗമ്യതയെ കരുത്താക്കി മാറ്റിയ നേതാവാണ് പി.പി. തങ്കച്ചൻ. നേതാക്കൾക്ക് യോജിക്കാനുള്ള ഇടമായിരുന്നു. പ്രവർത്തകരെ ചേർത്തുപിടിച്ച നേതാവാണ് അദ്ദേഹം. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോയി. പാർട്ടി താൽപര്യത്തിന് പ്രാമുഖ്യം നൽകിയ നേതാവാണ്. പാർട്ടിയെക്കാൾ വലുതല്ല മറ്റൊന്നുമെന്ന് അടിയുറച്ച് വിശ്വസിച്ച നേതാവ്.

എം.എം. ഹസൻ

പി പി തങ്കച്ചനുമായി ദീർഘകാലമായി ബന്ധമുണ്ടായിരുന്നു. കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള നേതാവാണ്. യുഡിഎഫിൽ കാറും കോളും നിറഞ്ഞ സന്ദർഭങ്ങളിൽ നേരോടെ നയിച്ച നേതാവാണ്. കെ. കരുണാകരന്റെ വലംകൈ ആയിട്ടാണ് അദ്ദേഹം പ്രവർത്തിച്ചത്.

സണ്ണി ജോസഫ്

പി.പി. തങ്കച്ചന്റെ വിയോഗം കോൺഗ്രസിനും പൊതുസമൂഹത്തിനും തീരാനഷ്ടം. സൗഹൃദവും സമഭാവനയും കാത്തുസൂക്ഷിച്ച നേതാവായിരുന്നു. മൂന്നു ദിവസം കോൺഗ്രസ് ഔദ്യോഗിക ദുഖാചരണം ആചരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com