'"ഒന്നും രണ്ടുമല്ല, 50 ലക്ഷമാണ്, രണ്ടിലൊന്ന് തെരഞ്ഞെടുക്കാം" വടക്കാഞ്ചേരിയിൽ കോഴ വാ​ഗ്ദാനം; ബ്ലോക്ക് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി ലീഗ് സ്വതന്ത്രൻ

50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്
'"ഒന്നും രണ്ടുമല്ല, 50 ലക്ഷമാണ്, രണ്ടിലൊന്ന് തെരഞ്ഞെടുക്കാം" വടക്കാഞ്ചേരിയിൽ കോഴ വാ​ഗ്ദാനം; ബ്ലോക്ക് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി ലീഗ് സ്വതന്ത്രൻ
Published on
Updated on

തൃശൂർ: വടക്കാഞ്ചേരിയിൽ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കോഴ വാഗ്ദാന പരാതിയിൽ വിജിലൻസ് അന്വേഷണം. സിപിഐഎം സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ 50 ലക്ഷം രൂപ ഓഫർ ലഭിച്ചെന്ന് ലീഗ് സ്വതന്ത്രൻ്റെ ശബ്ദരേഖ. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.യു. ജാഫറാണ് 50 ലക്ഷം രൂപയുടെ ഓഫർ ലഭിച്ചതായി വെളിപ്പെടുത്തിയത്. കോൺഗ്രസാണ് ജാഫറിന്റെ ശബ്ദരേഖ ഫേസ്ബുക്കിലൂടെ പുറത്തവിട്ടത്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

"ലൈഫ് സെറ്റിലാക്കാൻ ഓപ്ഷൻ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷൻ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം. നിങ്ങടെ കൂടെ നിന്നാൽ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയിൽ കയറി ഇരുന്നാൽ മതി'' എന്ന് ജാഫർ പറയുന്നതിന്‍റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

'"ഒന്നും രണ്ടുമല്ല, 50 ലക്ഷമാണ്, രണ്ടിലൊന്ന് തെരഞ്ഞെടുക്കാം" വടക്കാഞ്ചേരിയിൽ കോഴ വാ​ഗ്ദാനം; ബ്ലോക്ക് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി ലീഗ് സ്വതന്ത്രൻ
പിഴ ഒടുക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ല, കേരള പൊലീസിനെതിരെ വ്യാപക വിമർശനം; ഫൈൻ അടക്കാൻ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ എത്തണം

തെരഞ്ഞെടുപ്പിന്‍റെ തലേന്ന് നടത്തിയ വെളിപ്പെടുത്തലാണ് കോൺഗ്രസ് പുറത്തുവിട്ടത്. ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ അനിൽ അക്കര ഡിജിപിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. യുഡിഎഫിനും എൽഡിഎഫിനും ഏഴ് അംഗങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന ലീഗ് സ്വതന്ത്രൻ ജാഫർ കൂറുമാറി വോട്ടുചെയ്തതോടെ വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫ് പിടിച്ചു. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് ജാഫർ വിട്ടു തന്നതോടെ അതും എൽഡിഎഫിന് കിട്ടി. പിന്നീട് ജാഫർ രാജിവെക്കുകയായിരുന്നു. ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com