മലപ്പുറം: ഇടത് അധ്യാപക സംഘടനാ നേതാവിനെ വിദ്യാഭ്യാസ വകുപ്പിൽ താക്കോൽ സ്ഥാനത്ത് നിയമിക്കുന്നതിന് എതിരെ ലീഗ് അധ്യാപക സംഘടനയുടെ പ്രതിഷേധം. പി.ടി. അബ്ദുൾ അസീസിനെ എസ്എസ്എ ചെയർമാനാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ആവശ്യം. നീക്കത്തിന് പിന്നിൽ പേരാമ്പ്രയിലെ മുസ്ലിം ലീഗ് നേതാവെന്നും കോൺഫെഡറേഷൻ ഓഫ് കോളേജ് ടീച്ചേഴ്സിന്റെ ആരോപണം. സ്ഥാനങ്ങൾ വീതം വയ്ക്കുന്നത് കച്ചവട താൽപ്പര്യം മുൻനിർത്തിയെന്നാണ് വിമർശനം.