പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദ്ദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസും,വനം വകുപ്പും അറിയിച്ചു. പ്രദേശത്ത് നിരീക്ഷണത്തിനായി വനം വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് തുടരും.