'ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു, എന്നെ ജീവിക്കാനനുവദിക്കൂ'; വൈകാരിക പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി

ഞാൻ ഇരയോ, അതിജീവിതയോ അല്ല, എന്നെ ജീവിക്കാനനുവദിക്കൂ
'ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു, എന്നെ ജീവിക്കാനനുവദിക്കൂ'; വൈകാരിക പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി
Source: Social Media
Published on
Updated on

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും നടിയെ അധിക്ഷേപിച്ചു കൊണ്ടുള്ള രണ്ടാം പ്രതി മാർട്ടിൻ്റെ അധിക്ഷേപ വീഡിയോയ്‌ക്കും മറുപടിയുമായി ആക്രമിക്കപ്പെട്ട നടി. തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ വൈകാരിക പ്രതികരണം.

'അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടതും, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയതുമാണ് ഞാൻ ചെയ്ത തെറ്റ്.ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു. ഞാൻ ഇരയോ, അതിജീവിതയോ അല്ല, എന്നെ ജീവിക്കാനനുവദിക്കൂ' എന്ന് അതീവ വൈകാരികമായാണ് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

പോസ്റ്റിൻ്റെ പൂർണ രൂപം...

ഞാൻ ചെയ്‌ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!!

അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു,പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടനഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!!

ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!

Not a victim, not a survivor, just a simple human being!! let me live.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com