സംഘടനകൾ അല്ല, കോടതികൾ ഭരണഘടനയെ വ്യാഖ്യാനിക്കട്ടെ; ശിരോവസ്ത്ര വിവാദത്തിൽ വീണ്ടും മുഖപ്രസംഗവുമായി ദീപിക

പല വിഷയങ്ങളിലും രാവിലെ പറയുന്നതല്ല വൈകിട്ട് പറയുന്നതെന്ന് വിദ്യാഭ്യാസ മന്ത്രിക്കും വിമർശനം
ദീപിക മുഖപ്രസംഗം
ദീപിക മുഖപ്രസംഗംSource: News Malayalam 24x7
Published on

ശിരോവസ്ത്ര വിവാദത്തിൽ വീണ്ടും മുഖപ്രസംഗവുമായി ദീപിക. സംഘടനകൾ അല്ല, കോടതികൾ ഭരണഘടനയെ വ്യാഖ്യാനിക്കട്ടെ എന്ന് മുഖപ്രസംഗം. ക്രൈസ്തവ സ്കൂളുകളിൽ മാത്രം മുസ്ലീം മതാചാരങ്ങൾ നടപ്പാക്കാൻ ചിലർ ഇറങ്ങുന്നത് പതിവായത് കൊണ്ടാണ് അത് പറയേണ്ടി വരുന്നത്. പല വിഷയങ്ങളിലും രാവിലെ പറയുന്നതല്ല വൈകിട്ട് പറയുന്നതെന്ന് വിദ്യാഭ്യാസ മന്ത്രിക്കും വിമർശനം. കന്യാസ്ത്രീ ധരിച്ചിരിക്കുന്നത് കന്യാസ്ത്രീയുടെ യൂണിഫോം ആണെന്നും അത് വിദ്യാർഥിനിക്ക് ബാധകമല്ലെന്നും ദീപിക.

വിദ്യാർഥിനിക്ക് എന്തെങ്കിലും വിഷമം ഉണ്ടായാൽ അതിൻ്റെ ഉത്തരവാദിത്വം മാനേജ്മെൻ്റിന് ആകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ശരിയല്ല. സ്വന്തം പാർട്ടിയുടെ സമ്മർദം കൊണ്ട് ഒടുവിൽ മന്ത്രിക്ക് മാനേജ്മെൻ്റുകളുടെ ആവശ്യം ന്യായമാണെന്ന് പറയേണ്ടി വന്നില്ലേ എന്നും ദീപികയുടെ ചോദ്യം. പല വിഷയങ്ങളിലും മന്ത്രി രാവിലെ പറയുന്നതല്ല വൈകിട്ട് പറയുന്നത്. മന്ത്രിയെ ഭരണഘടന സംരക്ഷകനായി ചിത്രീകരിക്കുന്ന മതമൗലികവാദികളുടെ സംഘടനകളുടെയും അവരുടെ ഒളിപ്പോരാളികളുടെ മതതാൽപര്യങ്ങളും മന്ത്രി അറിയണം. വെറുമൊരു വ്യായാമ നൃത്തത്തിന്റെ പേരിൽ പോലും ഇവരുടെ പ്രതികരണം ഓർക്കുന്നത് നന്നെന്നും ദീപിക വിമർശിച്ചു.

ദീപിക മുഖപ്രസംഗം
"ഹൈബി തട്ടമിടാതെ പോകാൻ കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി"; ശിരോവസ്ത്ര വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ചും വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ചും സമസ്ത കാന്തപുരം വിഭാഗം

സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ അഴിഞ്ഞാടുന്ന മതഭ്രാന്തനെ ഭയന്ന് മതവിശ്വാസികൾ മാറിനിൽക്കരുത്. രാഷ്ട്രീയത്തെയും മതം വിഴുങ്ങിയ കാലത്ത് മതസൗഹാർദം നിലനിർത്താൻ യഥാർഥ മതവിശ്വാസികളുടെ സ്ഥിരം വേദി ഉണ്ടാകണം. പറഞ്ഞാൽ തീരാത്തതൊന്നും ഇവിടെയില്ല. മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തൊഴുക്കിൽ പരസ്പരം കൈവിടരുതെന്നും ദീപിക മുഖപ്രസംഗം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com