

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 20,000ത്തിലേറെ ജനപ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അംഗങ്ങല്‍ അയ്യപ്പന്റെയും പത്മനാഭ സ്വാമിയുടേയും നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ സത്യപ്രതിജ്ഞക്കിടെ സ്വാമിയേ ശരണമയ്യപ്പാ വിളിയുമായി കുന്നുകുഴി വാര്‍ഡിലെ യുഡിഎഫ് കൗണ്‍സിലര്‍മാരും രംഗത്തെത്തി.
കോര്‍പ്പറേഷനില്‍ അഡ്വ. കെഎസ് ശബരീനാഥന്‍, മുട്ടട വാര്‍ഡില്‍ നിന്നുള്ള വൈഷ്ണ സുരേഷ്, അഡ്വ. വി.വി. രാജേഷ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ഫാത്തിമ തഹ്ലിയ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കോഴിക്കോട് 35ാം ഡിവിഷനായ മാങ്കാവില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം മനയ്ക്കല്‍ ശശിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണത്തെ മുതിര്‍ന്ന അംഗമാണ് ശശി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും കൂടിയാണ് അദ്ദേഹം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രഥമ ഭരണസമിതി യോഗം മുതിര്‍ന്ന അംഗം പികെ മുഹമ്മദന്‍സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മുതിര്‍ന്ന അംഗം ടിപി ജമാല്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരത്ത് മുതിര്‍ന്ന അംഗം കെആര്‍ ക്ലീറ്റസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പയ്യന്നൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ വികെ നിഷാദ് സത്യപ്രതിജ്ഞ ചെയ്തില്ല. പൊലീസിനെ ആക്രമിച്ച കേസില്‍ ജയിലിലായതിനാലാണ് സത്യപ്രതിജ്ഞ ചെയ്യാനാകാഞ്ഞത്. 46-ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്നുള്ള അംഗമാണ്.