തദ്ദേശ തെരഞ്ഞെടുപ്പ്: ഭാഗ്യക്കുറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം

സ്ത്രീശക്തി, കാരുണ്യ പ്ലസ് എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പാണ് മാറ്റിവച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: News Malayalam 24x7
Published on: 
Updated on: 

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടക്കുന്നതിനാൽ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവെച്ചതായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബർ ഒൻപതിന് നടത്താനിരുന്ന സ്ത്രീശക്തി, ഡിസംബർ 11ന് നടത്താനിരുന്ന കാരുണ്യ പ്ലസ് എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പാണ് മാറ്റിവച്ചത്. സ്ത്രീശക്തിയുടെ നറുക്കെടുപ്പ് ഡിസംബർ 10നും കാരുണ്യ പ്ലസ് നറുക്കെടുപ്പ് ഡിസംബർ 12നും ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

പ്രതീകാത്മക ചിത്രം
തദ്ദേശപ്പോരിൻ്റെ ആദ്യഘട്ട കൊട്ടിക്കലാശം കൊടിയിറങ്ങി; ഇനി നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകൾ
News Malayalam 24x7
newsmalayalam.com