തദ്ദേശപ്പോര് | യുഡിഎഫ് ടോസ് ഇട്ട് കിട്ടി ഭരണം, അഴിമതി ആരോപണങ്ങള്‍ എല്‍ഡിഎഫിന് ആയുധം; കോട്ടയം നഗരസഭ ഇക്കുറി ആര്‍ക്ക്?

പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ് കോട്ടയം നഗരസഭ.
തദ്ദേശപ്പോര് | യുഡിഎഫ് ടോസ് ഇട്ട് കിട്ടി ഭരണം, അഴിമതി ആരോപണങ്ങള്‍ എല്‍ഡിഎഫിന് ആയുധം; കോട്ടയം നഗരസഭ ഇക്കുറി ആര്‍ക്ക്?
Published on

പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ് കോട്ടയം നഗരസഭ. എല്‍ഡിഎഫും യുഡിഎഫും തുല്യ സീറ്റുകള്‍ പങ്കിടുന്ന നഗരസഭയില്‍ ടോസ് ഇട്ടാണ് 2020ല്‍ ഭരണം യുഡിഎഫിന് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇക്കുറി തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. കേരള കോണ്‍ഗ്രസ് എമ്മും ജോസഫ് വിഭാഗവും നിര്‍ണായക ശക്തിയാകും.

അക്ഷരനഗരിയുടെ ഭരണസിരാകേന്ദ്രമാണ് കോട്ടയം നഗരസഭ. ആകെയുള്ള 52 വാര്‍ഡുകളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 ഉം എന്‍ഡിഎക്ക് എട്ട് സീറ്റുകളുമാണുള്ളത്. തുല്യ സീറ്റുകള്‍ നേടിയതോടെ കഴിഞ്ഞ തവണ യുഡിഎഫ് ഭരണം പിടിച്ചത് ടോസ് ഇട്ടാണ്. വാര്‍ഡ് വിഭജനത്തിന് ശേഷം നിലവിലുള്ളത് 53 വാര്‍ഡുകള്‍.

തദ്ദേശപ്പോര് | യുഡിഎഫ് ടോസ് ഇട്ട് കിട്ടി ഭരണം, അഴിമതി ആരോപണങ്ങള്‍ എല്‍ഡിഎഫിന് ആയുധം; കോട്ടയം നഗരസഭ ഇക്കുറി ആര്‍ക്ക്?
സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി; ഏഴ് വര്‍ഷമായി ഫയലില്‍ ഒതുങ്ങി ആരോഗ്യവകുപ്പിലെ വിജിലന്‍സ് സെല്‍ രൂപീകരണം

തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണികള്‍ അരയും തലയും മുറുക്കി കഴിഞ്ഞു. ശക്തമായ അടിത്തറയുള്ള കോട്ടയത്ത് ഭരണം നഷ്ടപ്പെടുന്നത് യുഡിഎഫിന് ചിന്തിക്കാനാകില്ല. തുടര്‍ ഭരണം ലക്ഷ്യമിട്ട് കളത്തിലിറങ്ങുമ്പോള്‍ പൊതുജനത്തിന് മുന്നില്‍ ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് മുന്നില്‍.

നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ നടത്തിയ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പാണ് അതില്‍ ഏറ്റവും പ്രധാനം. മൂന്ന് കോടിയോളം രൂപയുടെ വന്‍ തട്ടിപ്പില്‍ നഗരസഭാ ഭരണസമിതി പ്രതിരോധത്തിലാണ്. തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സി. വര്‍ഗീസിനെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതും തിരിച്ചടിയാണ്. എന്നാല്‍ തട്ടിപ്പില്‍ സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് ശ്രമം.

പദ്ധതി ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്തെ നഗരസഭകളില്‍ അവസാനത്തെ സ്ഥാനമാണ് കോട്ടയം നഗരസഭയ്ക്ക് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ശതമാനത്തില്‍ താഴെ തുക മാത്രമാണ് വിനിയോഗിച്ചത്. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് പുലര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മനയമാണ് ഭരണപ്രതിസന്ധിക്ക് കാരണമെന്നാണ് യുഡിഎഫിന്റെ മറുപടി.

എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രം നഷ്ടപ്പെട്ട ഭരണം ഇക്കുറി തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. യുഡിഎഫ് ഭരണസമിതിക്ക് എതിരായ അഴിമതി ആരോപണങ്ങളും ഭരണപ്രതിസന്ധിയും ശക്തമായി ഉന്നയിക്കാനാണ് തീരുമാനം.

പഴയ പ്രതാപം ഇല്ലെങ്കിലും കേരളാ കോണ്‍ഗ്രസ് എം, ജോസഫ് ഗ്രൂപ്പുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വാര്‍ഡുകളും നഗരസഭയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ അടക്കം ആവശ്യപ്പെടാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

കോണ്‍ഗ്രസ്സിന് ശക്തമായ വേരോട്ടമുള്ള കോട്ടയത്ത്, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ ട്രെന്‍ഡ് ആവര്‍ത്തിക്കുമോയെന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്. നിലവില്‍ എട്ട് കൗണ്‍സിലര്‍മാരുള്ള ബിജെപിയും പ്രതീക്ഷയിലാണ്. നില മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനം ബിജെപിയും ആരംഭിച്ചു കഴിഞ്ഞു.

തദ്ദേശപ്പോര് | യുഡിഎഫ് ടോസ് ഇട്ട് കിട്ടി ഭരണം, അഴിമതി ആരോപണങ്ങള്‍ എല്‍ഡിഎഫിന് ആയുധം; കോട്ടയം നഗരസഭ ഇക്കുറി ആര്‍ക്ക്?
മഠാധിപതി ചിദാനന്ദ ഭാരതിയെ നിയന്ത്രിക്കുന്നത് മാഫിയ, അദ്ദേഹത്തിൻ്റെ ഓർമ്മക്കുറവ് മുതലെടുക്കുന്നു; അവധൂതാശ്രമം വിവാദത്തിൽ സ്വാമി നിത്യാനന്ദ ഭാരതി

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിക്കുന്ന ആക്രമണവും തിരിച്ചടിയാകുമോയെന്ന ആശങ്ക എന്‍ഡിഎക്കും ഉണ്ട്.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ 5 വര്‍ഷങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അക്ഷരനഗരിയുടെ ഭരണസാരഥ്യം കൈമാറുമോ, അപ്രതീക്ഷിത സ്വാധീന ശക്തിയായി ചെറുകക്ഷികള്‍ മാറുമോ എന്നതൊക്കെയാണ് കണ്ടറിയേണ്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com