ത്രിതലത്തിലെ അട്ടിമറികൾ; പഞ്ചായത്തിലെ ചില ട്വിസ്റ്റ് വിജയങ്ങൾ

വിവിധ പഞ്ചായത്തുകളിലാണ് മുന്നണികൾ അട്ടിമറി വിജയം നേടിയത്.
ത്രിതലത്തിലെ അട്ടിമറികൾ; പഞ്ചായത്തിലെ ചില ട്വിസ്റ്റ് വിജയങ്ങൾ
Published on
Updated on

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ കണ്ടെത്തുന്നതിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. വിവിധ പഞ്ചായത്തുകളിലാണ് മുന്നണികൾ അട്ടിമറി വിജയം നേടിയത്. ഇതിൽ പാലക്കാട്ടെ അഗളി പഞ്ചായത്തിലാണ് ഏറ്റവും ശ്രദ്ധേയമായ അട്ടിമറി നടന്നത്. ഇവിടെ യുഡിഎഫ് അംഗമാണ് എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റത്. 20-ാം വാർഡ് ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കൂറുമാറിയത്. തനിക്ക് പാർട്ടിയുടെ വിപ്പ് കിട്ടിയിരുന്നില്ലെന്നും, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നും മഞ്ജു പറഞ്ഞു. 14 സീറ്റ്‌ ഉള്ള അഗളി ഗ്രാമ പഞ്ചായത്തിൽ നിലവിൽ യുഡിഎഫിന്-10, എൽഡിഎഫിന്-9, ബിജെപിക്ക്-2 എന്നിങ്ങനെയാണ് സീറ്റ് നില.

കുന്നംകുളം ചൊവ്വന്നൂർ പഞ്ചായത്തിൽ എസ്‌ഡിപിഐ പിന്തുണയോടെ യുഡിഎഫ് ജയിച്ചു. 14 അംഗങ്ങുള്ള പഞ്ചായത്തിൽ എൽഡിഎഫ്‌ 6, യുഡിഎഫ്‌ 5, എസ്‌ഡിപിഐ 2, എൻഡിഎ ഒന്ന് എന്നിങ്ങനെയാണ്‌ കക്ഷി നില. ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ജോസഫ് വർഗീസ് എൽഡിഎഫിനെ പിന്തുണച്ചു. ഇതോടെ പത്തു വർഷങ്ങൾക്കുശേഷം പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ എത്തി.

ത്രിതലത്തിലെ അട്ടിമറികൾ; പഞ്ചായത്തിലെ ചില ട്വിസ്റ്റ് വിജയങ്ങൾ
LIVE UPDATES | പലയിടത്തും അട്ടിമറി; ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് യുഡിഎഫിന്, കാസർഗോഡ് ജില്ലാ പഞ്ചായത്ത് എൽഡിഎഫിന്

ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ജോസഫ് വർഗീസ് എൽഡിഎഫിനെ പിന്തുണച്ചു. പത്തു വർഷങ്ങൾക്കുശേഷമാണ് പുളിങ്കുന്ന് പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ എത്തുന്നത്. യുഡിഎഫ് 6 എൽഡിഎഫ് 7 ബിജെപി 3 എന്നിങ്ങനെയാണ് വോട്ടുനില. പാലക്കാട് പറളിയിൽ ടോസിലൂടെയാണ് എൽഡിഎഫ് വിജയം നേടിയത്. എൽഡിഎഫിലെ ഉഷ കുമാരിയാണ് പഞ്ചായത്ത്‌ പ്രസിഡൻ്റ്. കാസർഗോഡ് ഉദുമയിലും നാടകീയ നീക്കമാണ് നടന്നത്. പി.വി. രാജേന്ദ്രനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.

അപ്രതീക്ഷിത നീക്കത്തിൽ ട്വൻ്റി 20 പിന്തുണയോടെ പുത്തൻകുരിശ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ റെജി തോമസിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. തിരുവാണിയൂർ പഞ്ചായത്തിൽ ട്വൻ്റി 20 യുടെ റെജി വർഗീസും കിഴക്കമ്പലത്ത് ട്വൻ്റി 20 യുടെ ജിൻസി അജിയും ഐക്കരനാട്ടിൽ ട്വൻ്റി 20 യുടെ പ്രസന്ന പ്രദീപും പ്രസിഡൻ്റായി തെരഞ്ഞെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. അഡ്വ.ആർ ഗായത്രിയെയാണ് തെരഞ്ഞെടുത്തത്.

ത്രിതലത്തിലെ അട്ടിമറികൾ; പഞ്ചായത്തിലെ ചില ട്വിസ്റ്റ് വിജയങ്ങൾ
LIVE UPDATES | പലയിടത്തും അട്ടിമറി; ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് യുഡിഎഫിന്, കാസർഗോഡ് ജില്ലാ പഞ്ചായത്ത് എൽഡിഎഫിന്

കണ്ണൂർ മുണ്ടേരി പഞ്ചായത്തിൽ 40 വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ വന്നു. നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫിന് ലഭിച്ചത്. മുസ്ലീം ലീഗിലെ സി.കെ.റസീനയെ പ്രസിഡൻ്റി തെരഞ്ഞെടുത്തു. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ പഞ്ചായത്താണിത്. രുവനന്തപുരം മണമ്പൂർ പഞ്ചായത്തിൽ നറുക്കെടുപ്പിൽ യുഡിഎഫ് ഭരണത്തിൽ വന്നു. എൽഡിഎഫ് വിമതയായി മത്സരിച്ചു വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി കുഞ്ഞുമോൾ യുഡിഎഫിന് പിന്തുണ നൽകി. യുഡിഎഫിന് പിന്തുണ നൽകിയ സ്വതന്ത്ര സ്ഥാനാർഥിയായ കുഞ്ഞുമോൾ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി-കോൺഗ്രസ് സഖ്യത്തിൻ്റെ ഭാഗമായി മറ്റത്തൂരിൽ കോൺഗ്രസ് വിമതയ്ക്ക് ജയം. ബിജെപി പിന്തുണയോടെയാണ് കോൺഗ്രസിൻ്റെ വിമത സ്ഥാനാർഥിയായി മത്സരിച്ച ടെസി ജോസ് കല്ലറയ്ക്കൽ വിജയിച്ചത്. വിമതരെ കോൺഗ്രസിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് എട്ട് യുഡിഎഫ് വാർഡ് മെമ്പർമാർ രാജിവച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com