അരലക്ഷം വിദ്യാർഥികൾക്ക് ഹരിത സ്കോളർഷിപ്പ്; പ്രഖ്യാപനവുമായി തദ്ദേശ വകുപ്പ്

ശുചിത്വവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കുന്നവർക്കാണ് സ്കോളർഷിപ്പ് എന്ന് മന്ത്രി അറിയിച്ചു.
M B RAJESH
Published on

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ശുചിത്വവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കുന്നവർക്ക് ഹരിത സ്കോളർഷിപ്പ് എന്ന പേരിലാണ് തുക നൽകുക എന്ന് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. അരലക്ഷം വിദ്യാർഥികൾക്ക് 1500 രൂപ വീതം നൽകുമെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 6, 7, 8, 9, പ്ലസ് വൺ വിദ്യാർഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പ് നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കുട്ടികൾക്ക് നൽകുന്ന ഒരു സമ്മാനത്തെക്കുറിച്ച് അറിയിക്കാനാണ് ഈ പോസ്റ്റ്.തദ്ദേശ സ്വയം ഭരണ വകുപ്പുനൽകുന്ന ഈ സമ്മാനമെന്താണെന്നോ? 1500 രൂപയുടെ ഒരു സ്കോളർഷിപ്പാണത്. ഒന്നും രണ്ടുമല്ല അൻപതിനായിരം കുട്ടികൾക്ക്! അതിന് ശുചിത്വവുമായി ബന്ധപ്പെട്ട ചില ആക്ടിവിറ്റികൾ വിജയകരമായി പൂർത്തിയാക്കണം.

M B RAJESH
കേരളത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തുലാവർഷം ആരംഭിച്ചേക്കും; ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പ്

അവ ഇനി പറയുന്നതാണ്. സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണം നിരീക്ഷിക്കലിലും മെച്ചപ്പെടുത്തലിലും തുടങ്ങി സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ രീതികൾ മനസ്സിലാക്കലും നിർദ്ദേശങ്ങൾ നൽകലും, എങ്ങനെ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാം, മാലിന്യത്തിന്റെ തരംതിരിക്കൽ രീതികൾ മനസ്സിലാക്കൽ, മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങൾ, തുടങ്ങിയ വിവിധ തരത്തിലുള്ള ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ്പ് നൽകുക.

6, 7, 8, 9, പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പ് നൽകുന്നത്. മാലിന്യമുക്തമായ കേരളം ഒരുക്കാനും നിലനിർത്താനും പുതുതലമുറയുടെ സഹകരണവും പിന്തുണയും അനിവാര്യമാണ്. ഈ ശ്രമത്തിൽ എല്ലാ കുഞ്ഞുങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com