"രാഹുലിനെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ ആരും പ്രതിഷേധിച്ചില്ല, ഷാഫിക്കെതിരെയായപ്പോൾ ഉടൻ പ്രകടനം"; വിമർശനവുമായി പ്രാദേശിക കോൺഗ്രസ് നേതാവ്

പാലക്കാട്‌ കോൺഗ്രസിൽ ഇരട്ട നീതിയൊണെന്നും, ലൈംഗിക ആരോപണങ്ങളിൽ രാഹുൽ വിശദീകരണം നൽകുമെന്നും സദ്ദാം ഹുസൈൻ പറഞ്ഞു
സദ്ദാം ഹുസൈൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
സദ്ദാം ഹുസൈൻ മാധ്യമങ്ങളോട് സംസാരിക്കുന്നുSource: News Malayalam 24x7
Published on

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തി പ്രാദേശിക നേതാവ് സദ്ദാം ഹുസൈൻ. പാലക്കാട്‌ കോൺഗ്രസിൽ ഇരട്ട നീതിയൊണെന്നാണ് സദ്ദാം ഹുസൈൻ്റെ ആരോപണം. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗിക ആരോപണം വന്നപ്പോൾ ഒരൊറ്റ കോൺഗ്രസുകാരൻ പോലും പ്രതിഷേധിച്ചില്ല. എന്നാൽ ഷാഫിക്കെതിരെ ആരോപണം വന്നപ്പോൾ ഉടൻ പ്രകടനം നടത്തി. പാലക്കാടുള്ളത് ഷാഫി ഫാൻസ് അസോസിയേഷൻ ആണെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.

ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, രാഹുൽ ജനങ്ങളോട് വിശദീകരിക്കുമെന്ന് സദ്ദാം ഹുസൈൻ പറയുന്നു. രാഹുൽ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന ആവശ്യം കോൺഗ്രസിനുള്ളിലും ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ രാഹുൽ മറുപടി പറയുമെന്ന് വിശ്വസിക്കുന്നു. കാര്യങ്ങൾ പറയാൻ ശേഷിയുള്ള ആളാണ് രാഹുലെന്നും പാലക്കാട്‌ മണ്ഡലത്തിലെ ജനങ്ങൾക്ക് മുന്നിൽ എല്ലാംൾ വിശദീകരിക്കുമെന്നും സദ്ദാം പറഞ്ഞു.

സദ്ദാം ഹുസൈൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
"ആരെങ്കിലും പറയുന്നത് കേട്ട് പറഞ്ഞതല്ല, വ്യക്തതയുള്ള കാര്യങ്ങളെ പറയൂ"; ഷാഫി പറമ്പിലിനെതിരായ പ്രസ്താവനയിൽ ഉറച്ച് ഇ. എൻ. സുരേഷ് ബാബു

അതേസമയം ഷാഫി പറമ്പിലിനെതിരായ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ആരെങ്കിലും പറയുന്നത് കേട്ട് പറഞ്ഞതല്ലെന്നും ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു. വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചർച്ച ചെയ്യൻ സിപിഐഎമ്മിന് താൽപ്പര്യമില്ല. വ്യക്തത ഉണ്ടെങ്കിൽ മാത്രം ഞങ്ങൾ പറയാറുള്ളൂ. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഐഎം എന്നും സുരേഷ് ബാബു വ്യക്തമാക്കി.

അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും എന്തിനാണ് ഷാഫി രാഹുലിനെ സംരoക്ഷിക്കുന്നതെന്നും സുരേഷ് ബാബു ചോദ്യമുന്നയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com