തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ക്രിസ്‌മസ് അവധി റദ്ദാക്കിയതിന് പിന്നാലെ ഉത്തരവുമായി ലോക്ഭവൻ. ക്രിസ്‌മസ് അവധി റദ്ദാക്കി കൊണ്ടാണ് ഉത്തരവ് ഇറക്കിയത്. വാജ്പേയിയുടെ ജന്മദിനാഘോഷത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നും, നാളെ എല്ലാ ജീവനക്കാരും ഹാജരാകണമെന്നും ലോക്ഭവൻ കൺട്രോളറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.