‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്‘... കൊച്ചി മെട്രോ സ്റ്റേഷനിലെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് ലോക്നാഥ് ബെഹ്റ

കൊച്ചിയിലെ ബെവ്കോയുടെ മൂന്നാമത്തെ പ്രീമിയം ഔട്ട്ലെറ്റാണിത്
‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്‘... കൊച്ചി മെട്രോ സ്റ്റേഷനിലെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് ലോക്നാഥ് ബെഹ്റ
Published on
Updated on

എറണാകുളം: കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ ബെവ്കോയുടെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു. കെഎംആർഎൽ എംഡി ലോകനാഥ് ബഹ്റയാണ് പ്രീമിയം ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്’ എന്നാണ് ഔട്ട്ലെറ്റിന്റെ പേര്. എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ, ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കൊച്ചിയിലെ ബെവ്കോയുടെ മൂന്നാമത്തെ പ്രീമിയം ഔട്ട്ലെറ്റാണിത്.

വിനോദസഞ്ചാരികളെയും പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് ഈ പുതിയ സംരംഭം. കോഴിക്കോടിനും തൃശൂരിനും ശേഷം ബെവ്കോ തുറക്കുന്ന മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് കൂടിയാണ് വൈറ്റിലയിലേത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിൽ ഔട്ട്‍ലെറ്റുകൾ തുടങ്ങാൻ കെഎംആർഎല്ലും ബെവ്കോയും തമ്മിൽ കരാറിലെത്തിയിരുന്നു. തുടർന്ന് എക്സൈസ് വകുപ്പ് അനുമതി നൽകിയതോടെയാണ് പുതിയ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചത്.

‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്‘... കൊച്ചി മെട്രോ സ്റ്റേഷനിലെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് ലോക്നാഥ് ബെഹ്റ
ബീറ്റിൽസിന്റെയും പണ്ഡിറ്റ് രവിശങ്കറിന്റെയും ലെഗസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം: ഫർഹാൻ അക്തർ

മെട്രോ, വാട്ടർ മെട്രോ സർവീസുകൾക്ക് പുറമെ സ്റ്റേഷനുകളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി വിട്ടു നൽകി വരുമാനം വർധിപ്പിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് സ്ഥലം അനുവദിച്ചത്. മെട്രോ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് വൈറ്റിലയിലെ ഈ ഔട്ട്ലെറ്റ് ക്രമീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com