അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകി; കെടിയു വി.സിക്കെതിരെ ലോകായുക്ത കേസ്

പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും, അന്വേഷണം നടത്തേണ്ടതുണ്ടെന്നും ലോകായുക്തയുടെ ഉത്തരവിൽ വ്യക്തമാക്കി.
Dr Sivaprasad
വി.സി കെ. ശിവപ്രസാദ്Source: News Malayalam 24x7
Published on

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിക്കെതിരെ ലോകായുക്ത കേസ്. വി.സി കെ. ശിവപ്രസാദിനെതിരെയാണ് ലോകായുക്ത കേസെടുത്തത്. വി.സി അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകിയെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത്. പണം നൽകുന്നതിൽ തെറ്റ് ഇല്ലാ, പക്ഷേ അനുമതി ഇല്ലാതെ പണം നൽകുന്നത് തെറ്റാണെന്ന് ലോകായുക്ത നിരീക്ഷിച്ചു.

Dr Sivaprasad
ക്രമക്കേട് പരമ്പരയോ? തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ആസ്ഥാനത്തും തട്ടിപ്പെന്ന് പരാതി; ദേവസ്വം പ്രസിലേക്ക് പേപ്പർ ഇറക്കിയ വകയിൽ 68 ലക്ഷം അട്ടിമറിച്ചു

പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും, അന്വേഷണം നടത്തേണ്ടതുണ്ടെന്നും ലോകായുക്തയുടെ ഉത്തരവിൽ വ്യക്തമാക്കി. മുൻ സിൻഡിക്കേറ്റ് അംഗം ഐ. സാജു നൽകിയ പരാതിയാണ് ലോകായുക്ത ഫയലിൽ സ്വീകരിച്ചത്. കേസെടുത്തതിന് പിന്നാലെ വി.സി കെ. ശിവപ്രസാദ്, രജിസ്ട്രാർ ഇൻ ചാർജ് ജി. ഗോപിൻ എന്നിവർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com