കോട്ടയം: ശാസ്ത്രി റോഡ് ഹോട്ടലിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശി നന്ദകുമാർ (23), മര്യാതുരുത്ത് സ്വദേശി അസിയ തസീം (19) എന്നിവരാണ് മരിച്ചത്. ഇരുവരെയും ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്.
പെൺകുട്ടിയെ കാണാതായതിന് പിന്നാലെ ഗാന്ധിനഗർ പൊലീസ് കേസെടുത്തിരുന്നു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)