എൽപിഎസ്‌ടി സമരനായിക വളർമതി വീണ്ടും ആശുപത്രിയിൽ; ആരോഗ്യനില മോശം

ആരോഗ്യനില മോശമായതിനെ തുടർന്ന് വളർമതിയെ രാത്രി പതിനൊന്നുമണിയോടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചത്.
LPST strike leader Valarmathi back in hospital
എൽപിഎസ്‌ടി സമരനായിക വളർമതി വീണ്ടും ആശുപത്രിയിൽ
Published on: 
Updated on: 

തിരുവനന്തപുരം: എൽപിഎസ്‌ടി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ 18 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി നേതാവ് വളർമതി വീണ്ടും ആശുപത്രിയിൽ. വളർമതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.

രാത്രി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച വളർമതി നിലവിൽ‌ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. രക്തസമ്മർദവും പഞ്ചസാരയുടെ അളവും കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ സമരപന്തലിലേക്ക് തിരിച്ചെത്തുമെന്ന് സമരസമിതി അറിയിച്ചു.

LPST strike leader Valarmathi back in hospital
"വന്ദേമാതരത്തെ അപമാനിച്ചു"; കെ. മുരളീധരനെതിരെ കേസെടുക്കണമെന്ന് ബിജെപി

കഴിഞ്ഞ ദിവസം പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരസമരം തുടരുകയായിരുന്നു. രാത്രിയോടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായതോടെയാണ് വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വളർമതിയെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ നിരാഹാരമിരുന്ന എൽപിഎസ്‌ടി ഉദ്യോഗാർഥി എം. ജയകൃഷ്ണൻ സമരം തുടരുകയാണ്. പൊലീസ് പൊളിച്ചുമാറ്റിയ സ്ഥലത്ത് ഡിവൈഎഫ്‌ഐ കെട്ടിയ പന്തലിലാണ് സമരം തുടരുന്നത്.

LPST strike leader Valarmathi back in hospital
തൃശൂരിൽ സഹോദരങ്ങൾ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു