

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗിക വൈകൃതമുള്ള ആളാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്നതിൻ്റെ പേരിൽ തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച എംഎൽഎയെ പരിഹസിച്ച് കോൺഗ്രസ് നേതാവായ എം.എ. ഷഹനാസ്. കോഴിക്കോട് ബീച്ചിൽ കുമിളകൾ പറത്തി രസിക്കുന്ന ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ പുച്ഛം നിറഞ്ഞ കമൻ്റുകളും കൂടി ചേർത്താണ് രാഹുലിനെ അവർ പരിഹസിച്ചത്.
നേരത്തെ ഷഹനാസ് തനിക്ക് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ നിരുപാധികം മാപ്പ് പറയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാളാണെന്നും കോഴിയാണെന്ന് പണ്ടേ അറിയാമെന്നുമായിരുന്നു ഷഹനാസ് പറഞ്ഞത്. രാഹുലിനെ പരസ്യ സംവാദത്തിനും ഷഹനാസ് വെല്ലുവിളിച്ചിരുന്നു.
രാഹുലിൻ്റെ പേര് പരാമർശിക്കാതെ കോഴിക്കോട് ബീച്ചിൽ "പറന്നു പൊങ്ങി പൊട്ടിത്തകരുന്ന കുമിളകൾ എണ്ണി കൊണ്ട് ഇരിക്കുകയാണെന്നും, വ്യാജ കാർഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു... എന്നിട്ട് പ്പോ ന്തായി.. പവനായി ശവനായി.." ആയെന്നും ഷഹനാസ് പരിഹസിച്ചു. താൻ പേടിച്ചോടിയിട്ടില്ലെന്നും കോഴിക്കോട് ബീച്ചിൽ തന്നെ ഉണ്ടെന്നും പോസ്റ്റിൽ ഷഹനാസ് കുറിച്ചു.
എണ്ണി കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ.... 😂
ഇന്നലെ നീ ആരായിരുന്നു...?
ഇന്ന് നീ ആരാണ്?
ഒക്കെ പോട്ടെ മറ്റന്നാൾ നീ ആരാണാവോ?
എന്തൊക്കെ ആയിരുന്നു വ്യാജകാർഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു... എന്നിട്ട് പ്പോ ന്തായി ശവനായി പവനായി 😂😂
😂😂😂😂😂
കോഴിക്കോട് ബീച്ചിൽ തന്നെ ഉണ്ട്