കേരളത്തിൽ ഭരണത്തുടർച്ച ആവശ്യമാണ്; ജനങ്ങൾ അത് ആഗ്രഹിക്കുന്നു: എം. മുകുന്ദൻ

വർത്തമാന രാഷ്ട്രീയ കാലത്ത് കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച ആവശ്യമാണെന്ന് എം. മുകുന്ദൻ പറഞ്ഞു.
കേരളത്തിൽ ഭരണത്തുടർച്ച ആവശ്യമാണ്; ജനങ്ങൾ അത് ആഗ്രഹിക്കുന്നു: എം. മുകുന്ദൻ
Published on
Updated on

ദുബൈ: കേരളത്തിൽ ഭരണത്തുടർച്ച വേണമെന്നതിനെ പിന്തുണച്ച് എഴുത്തുകാരൻ എം മുകുന്ദൻ. മുൻപില്ലാത്തവിധം ധ്രുവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന വർത്തമാന രാഷ്ട്രീയ കാലത്ത്, കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച ആവശ്യമാണെന്നാണ് എം. മുകുന്ദൻ്റെ പ്രതികരണം. ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് 2026 ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊഴം വെച്ചു മാറേണ്ട ഒന്നാണ് ഭരണ സംവിധാനമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ സാംസ്‌കാരിക പ്രവർത്തകർ പ്രചരിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് യോഗത്തിൽ മുഖ്യാതിഥിയായിരുന്ന കരിവള്ളൂർ മുരളി ചൂണ്ടിക്കാട്ടി. അത് ജനങ്ങളുടെ പരമാധികാരത്തോടും ജനാധിപത്യ അവകാശത്തോടുള്ള നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഭരണത്തുടർച്ച ആവശ്യമാണ്; ജനങ്ങൾ അത് ആഗ്രഹിക്കുന്നു: എം. മുകുന്ദൻ
പൊലീസിനെ ബോംബെറിഞ്ഞ കേസ്: സിപിഐഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ

ഫെബ്രുവരി 15-ന് വൈകിട്ട് 8 മണിക്ക് ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂൾ വേദിയിൽ നടന്ന സമാപന സമ്മേളനത്തിൽ ഒഎൽഎഫ്-ലെ പ്രധാന പ്രഭാഷകരായി ക്ഷണിക്കപ്പെട്ട എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ, കവി മ്യൂസ് മേരി ജോർജ്ജ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ‘ഓർമ–ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരങ്ങൾ’ സമ്മാനിച്ചു.

14, 15 തീയതികളിലായി നടന്ന സാഹിത്യ ചർച്ചകൾ, സാംസ്‌കാരിക സംവാദങ്ങൾ എന്നിവയിൽ യുഎഇയിൽ നിന്നുള്ള നിരവധി പ്രവാസി മലയാളി എഴുത്തുകാരും സാഹിത്യ-സാംസ്കാരിക പ്രവർത്തകരും സജീവമായി പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഓർമ പ്രസിഡൻ്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ്, ഒഎൽഎഫ് ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സാഹിത്യ വിഭാഗം കൺവീനർ അംബു സതീഷ് നന്ദി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com