തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എം.എൻ. കാരശ്ശേരി. ബിജെപിക്ക് വേണ്ടി സംസാരിക്കുന്ന വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുന്നത് മുഖ്യമന്ത്രിയാണ്. വെള്ളാപ്പള്ളി മിത്രം ആണെങ്കിൽ ശത്രു വേറെ വേണ്ടിവരില്ലെന്നാണ് കാരശ്ശേരിയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശൻ സിപിഐഎമ്മിനും ബിജെപിക്കും ഇടയിലുള്ള പാലമാണ്.
ബിജെപിയോട് മുഖ്യമന്ത്രി പിണറായി വിജയന് എന്തെങ്കിലും ആവശ്യം വരുമ്പോൾ അതിനൊരു പാലമായി വെള്ളാപ്പള്ളി ഉണ്ടാകും. അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ സിപിഐഎം തള്ളിക്കളയാത്തത് എന്നും കാരശ്ശേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തനാണ് എന്നാണ് ആഗോള അയ്യപ്പ സംഗമത്തിൽ വെള്ളാപ്പള്ളി പറഞ്ഞത്. എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആ പ്രസ്താവന തള്ളിക്കളയുന്നില്ലെന്നും കാരശ്ശേരി ചോദ്യമുന്നയിച്ചു.