

ഡൽഹി: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവനയെ തള്ളി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കാന്തപുരത്തിൻ്റെ പ്രതികരണം അതിൻ്റെ ഭാഗമാണ്. ആർഎസ്എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു. അതിന് സമാനമാണ് കാന്തപുരത്തിൻ്റെയും പ്രസ്താവന. കാന്തപുരത്തിൻ്റെ പ്രസ്താവന ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അംഗീകരിക്കാത്തത് ആവരുത് മതത്തിൻ്റെ പേരിലുള്ള നിലപാടുകൾ. കാന്തപുരം സ്വയം ആത്മ പരിശോധന നടത്തണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിൻ്റെ പ്രസ്താവനയെന്നും സിപിഐഎം നേതാവ് പറഞ്ഞു