

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും ഷാഫി പറമ്പിലിന്റേയും അനുയായി നിബു വര്‍ഗീസിനെതിരെയാണ് പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി പറഞ്ഞതിന്റെ പേരില്‍ അധിക്ഷേപിക്കുന്നുവെന്നും ഷഹനാസ് പരാതിയില്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മോശമായ ചിത്രങ്ങളടക്കം പ്രചരിപ്പിക്കുന്നു. നിബു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും അടക്കം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.