"ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്നു"; സർക്കാർ നടപടിക്കെതിരെ മാധ്യമം മുഖപ്രസംഗം

"ലഹരി മാഫിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്നു"
"ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്നു"; സർക്കാർ നടപടിക്കെതിരെ മാധ്യമം മുഖപ്രസംഗം
Source: Files
Published on
Updated on

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള പത്രം മാധ്യമം. ലഹരി മാഫിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്നുവെന്ന് മുഖപ്രസംഗം. മുൻ സർക്കാറിനെ കുറ്റപ്പെടുത്തി വി.ഡി. സതീശന് ഒഴിഞ്ഞുമാറാനാകില്ല. മദ്യവിൽപനയിലൂടെ ഖജനാവിലെത്തുന്ന കോടികളെ കുറിച്ചല്ല ഒരു ജനപക്ഷ സർക്കാർ ചിന്തിക്കേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

"ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്നു"; സർക്കാർ നടപടിക്കെതിരെ മാധ്യമം മുഖപ്രസംഗം
"എൽഡിഎഫ് സർക്കാർ ചെയ്തത് വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം ഉണ്ടാക്കുക മാത്രം"; സകല വിഷയങ്ങളിലും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് എം.വി. ഗോവിന്ദൻ

എല്ലാ വിഭാഗം ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ നടപടിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വി.ഡി. സതീശന് ഏറ്റവും വലിയ പിന്തുണ നൽകിയ പ്രസ്ഥാനമായിരുന്നു ജമാഅത്തെ ഇസ്ലാമി. അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനം തന്നെ സർക്കാർ നിലപാടിനെതിരെ രംഗത്ത് വരുന്ന സാഹചര്യം ശ്രദ്ധേയമാണ്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ നയങ്ങളിൽ നിന്ന് വ്യത്യാസം വരുന്നതിനാണ് വി.ഡി. സതീശന് പിന്തുണ നൽകിയത്. പുതുയുഗയാത്രയിൽ അദ്ദേഹം നൽകിയ വാക്ക് പാലിക്കുമെന്നാണ് കരുതിയതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Related Stories

News Malayalam 24x7
newsmalayalam.com