'സിസ്റ്റം എറർ'! മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചതിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് മൂന്നംഗ സമിതി.
'സിസ്റ്റം എറർ'! മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചതിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്
Published on
Updated on

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് മൂന്നംഗ സമിതി. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവിമാരാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഈ മാസം 1നാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെ കാലിൽ പുഴവരിച്ച നിലയിൽ കണ്ടെത്തിയത്. രോഗിയുടെ മകളുടെ മകൻ ബെഡിൽ നിന്നും രാജേന്ദ്ര പ്രസാദിൻ്റെ കാല് ഉയർത്തി നോക്കിയപ്പോൾ കാലിൽ നിന്നും പുഴുക്കൾ ബെഡിലേക്ക് തുടരെ തുടരെ വീഴുകയായിരുന്നു. ഡോക്ടറെ വിവരം അറിയിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം പരാതിപ്പെട്ടു.

'സിസ്റ്റം എറർ'! മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചതിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്
"അച്ഛൻ്റെ കാലിൽ നിന്നും തുടർച്ചയായി പുഴു വീഴുകയായിരുന്നു, ആദ്യം ആരും തിരിഞ്ഞുനോക്കിയില്ല"; മെഡിക്കൽ കോളേജിനെതിരെ കുടുംബം

കഴിഞ്ഞ മാസം 28ന് ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് കൊല്ലം പാരിപ്പിള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ രാജേന്ദ്രൻ്റെ ഇടതു കാലിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ആദ്യം പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

News Malayalam 24x7
newsmalayalam.com