വയോധികയെ മർദിച്ച് അവശയാക്കി കവർച്ചാ സംഘം; വീട്ടുടമയ്‌ക്ക് നഷ്ടപ്പെട്ടത് 10 പവൻ സ്വർണം

കോർപ്പറേഷൻ ജീവനക്കാരാണ് എന്ന് പറഞ്ഞെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്.
വയോധികയെ മർദിച്ച് അവശയാക്കി കവർച്ചാ സംഘം; 
വീട്ടുടമയ്‌ക്ക് നഷ്ടപ്പെട്ടത് 10 പവൻ സ്വർണം
Source: Social Media
Published on
Updated on

തിരുവനന്തപുരം: പട്ടാപ്പകൽ വീട് കയറി വൻ കവർച്ച. കോർപ്പറേഷൻ ജീവനക്കാരാണ് എന്ന് പറഞ്ഞെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. കേസിൽ പ്രതികളായ ശരത്, രാജൻ, ഷീബ, അല്ലമീൻ ഷിബു, റീന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശിയായ അമ്മയും മകനുമാണ് ഫ്ലാറ്റിൽ താമസിക്കുന്നത്. മകൻ തിരുവനന്തപുരം വിമാനത്താവളത്തിലെ എഞ്ചിനീയങ്ങ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. മകൻ ജോലിക്ക് പോയ സമയം നോക്കിയാണ് സ്ത്രീ ഉൾപ്പെടെയുള്ള സംഘം ഫ്ലാറ്റിലേക്ക് എത്തിയത്.

വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തുവലിച്ചെറിയുന്നു എന്നും, ചെയ്തത് തെറ്റാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ സംസാരിക്കാൻ തുടങ്ങിയത്. ഫ്ലാറ്റിൻ്റെ ഉടമയുടെ നമ്പർ വേണമെന്ന് ആവശ്യപ്പെട്ട് റൂമിനകത്തേക്ക് കയറിയതിന് പിന്നാലെ വയോധികയെ മർദിക്കുകയും, എകദേശം 10 ലക്ഷം രൂപയുടെ സ്വർണാഭരണം കവരുകയും ചെയ്തു. സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ എന്ന് സൂചനയും ലഭിക്കുന്നുണ്ട്.

വയോധികയെ മർദിച്ച് അവശയാക്കി കവർച്ചാ സംഘം; 
വീട്ടുടമയ്‌ക്ക് നഷ്ടപ്പെട്ടത് 10 പവൻ സ്വർണം
സ്വര്‍ണ ആലിലകള്‍ എവിടെ? വര്‍ക്കല ജനാര്‍ദന സ്വാമി മഹാക്ഷേത്രത്തിലെ കൊടിമരത്തിൻ്റെ അറ്റകുറ്റപ്പണിയിലും ദുരൂഹത

കഴിഞ്ഞദിവസം തന്നെ നെയ്യാറ്റിൻകരയിലും കവർച്ച നടന്നിരുന്നു. ഷാജു സാമുവലിൻ്റെ അടച്ചിട്ട വീട് കുത്തി നിന്ന് 27 പവനും മുപ്പതിനായിരം രൂപയും കവർന്നത്. സിസിടിവി ക്യാമറകൾ തുണി ഉപയോഗിച്ച് മൂടിയ ശേഷമായിരുന്നു മോഷണം. പ്രതിക്കായി പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാജു സാമുവലും കുടുംബവും മകളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. ബന്ധുവീട്ടിൽ നിന്നും മടങ്ങിയെത്തിയ ഷാജു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് സഹോദരനെ വിളിച്ചുവരുത്തി കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് വീടിനു പിന്നിലെ വാതിൽ തകർത്ത നിലയിൽ കണ്ടത്. മോഷണശേഷം സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡി വി ആറും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഷാജു നൽകിയ പരാതിയിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com