"വയനാട് പൂതാടിയിൽ കോൺഗ്രസ് വിമതൻ ജയിച്ചത് സിപിഐഎം പിന്തുണയിൽ"; ആരോപണവുമായി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്

സിപിഐഎമ്മുകാർ വിമത സ്ഥാനാർഥിയുമായി ചേർന്ന് വർഗീയ പ്രചാരണം നടത്തിയെന്നും ഷംസാദ് മരക്കാർ ആരോപിച്ചു.
wayanad
ഷംസാദ് മരക്കാർSource: News Malayalam 24x7
Published on: 
Updated on: 

വയനാട്: പൂതാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് വിമതൻ ജയിച്ചത് സിപിഐഎം പിന്തുണയിൽ ആണെന്ന് ആരോപണം. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഷംസാദ് മരക്കാറാണ് ആരോപണവുമായി രംഗത്തെത്തിയത്. സിപിഐഎമ്മുകാർ വിമത സ്ഥാനാർഥിയുമായി ചേർന്ന് വർഗീയ പ്രചാരണം നടത്തിയെന്നും ഷംസാദ് പറഞ്ഞു. ഇതിന് കോൺഗ്രസിലെ ചില നേതാക്കളുടെ പിന്തുണ ഉണ്ടായിരുന്നെന്നും ഷംസാദ് മരക്കാർ ആരോപിക്കുന്നു.

News Malayalam 24x7
newsmalayalam.com