മീം കിങ്.. മരിച്ചാലും മറക്കാത്ത സലിം കുമാറിൻ്റെ പ്രശസ്തമായ സിനിമാ ഡയലോഗുകൾ

മരണമില്ലാത്ത സലീമേട്ടൻ്റെ നർമങ്ങൾ മീമുകളായി നമുക്കൊപ്പം ഇനിയും നിരവധി കാലം നിലനിൽക്കും.
Salim Kumar
Published on
Updated on

കൊച്ചി: നർമം കൊണ്ട് മലയാളികളുടെ നിത്യജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്. ഓരോ സിനിമയിലും നായകനേക്കാൾ കൂടുതൽ കയ്യടി വാങ്ങിക്കുന്ന കഥാപാത്രങ്ങളുമായി സലിം കുമാർ എക്കാലവും നമ്മുടെ മനസുകളിൽ ജീവിക്കും. മരണമില്ലാത്ത സലീമേട്ടൻ്റെ നർമങ്ങൾ മീമുകളായി നമുക്കൊപ്പം ഇനിയും നിരവധി കാലം നിലനിൽക്കും.

"ഇത്രയും ഫേമസായ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡത്തെണ്ടീ," എന്ന ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രമിൻ്റെ ഡയലോഗ് കേട്ടിട്ട് ചിരിക്കാത്തവരായി മലയാളികൾ ആരുണ്ട്... ? "ഞാൻ അഡ്വക്കേറ്റ് മുകുന്ദനുണ്ണി, ദാ കോട്ട്, കണ്ടാല് ഒരു ലുക്കില്ലെന്നേയുള്ളൂ.. ഒടുക്കത്തെ ബുദ്ധിയാ!" എന്ന് പറഞ്ഞ് അയാൾ നമ്മളെ ചിരിപ്പിച്ചു കൊണ്ടിരുന്നു.

Salim Kumar
"എനിക്ക് എൻ്റെ കൂടപിറപ്പിനെ നഷ്‌ടമായി"; സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
  • "ഇതെന്ത് മറിമായം? എനിക്ക് പ്രാന്തായിപ്പോയതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായാ?" എന്നും അന്താളിച്ച് നിൽക്കുന്ന കണ്ണൻ സ്രാങ്ക് എന്ന സലിം കുമാർ കഥാപാത്രത്തെ ആർക്കാണ് മറക്കാനാകുക..

Salim Kumar Memes
  • അങ്ങ് ദുഫായിൽ ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാൻ. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങൾക്ക് ആണ്... ഹു ഹു ഹു! (മണവാളൻ, പുലിവാൽ കല്യാണം)

Salim Kumar Memes
  • ഇത്രയും ഫേമസായ എന്നെ നിനക്ക് മനസിലായില്ലേടാ ജാഡത്തെണ്ടീ! (ഡാൻസ് മാസ്റ്റർ വിക്രം, ചതിക്കാത്ത ചന്തു)

Salim Kumar Memes
Salim Kumar
"നഷ്ടമായത് സ്വന്തം വീട്ടിലെ ഒരാളെ; മലയാള സിനിമയ്ക്കുണ്ടായ നഷ്ടം"
  • ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ - (മുത്തുരാമൻ, തെങ്കാശിപ്പട്ടണം)

Salim Kumar Memes
  • ഞാൻ അഡ്വക്കേറ്റ് മുകുന്ദനുണ്ണി, ദാ കോട്ട്, കണ്ടാല് ഒരു ലുക്കില്ലെന്നേയുള്ളൂ.. ഒടുക്കത്തെ ബുദ്ധിയാ! നന്ദി മാത്രമേ ഉള്ളു അല്ലെ? (അഡ്വക്കേറ്റ് മുകുന്ദനുണ്ണി, മീശ മാധവൻ)

Salim Kumar Memes
  • ഇതെന്ത് മറിമായം? എനിക്ക് പ്രാന്തായിപ്പോയതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായാ? ധിധക്കെ എന്ത് - (കണ്ണൻ സ്രാങ്ക്, മായാവി)

Salim Kumar Memes
  • അങ്ങനെ പടക്ക കമ്പനി ഖുദാ ഹവാ! (മണവാളൻ, പുലിവാൽ കല്യാണം)

Salim Kumar Memes
  • ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ? ഇതു പുതിയ പഴംചൊല്ലാ കഴിഞ്ഞ ആഴ്ച റിലീസ് ആയതാ - (പ്യാരി, കല്യാണരാമൻ)

Salim Kumar Memes
  • ആരും പേടിക്കണ്ട.. ഓടിക്കോ - (ചിദംബരം, ഹലോ)

Salim Kumar Memes
  • കൊക്കകോള നിന്നെ പിടിച്ച് കടിച്ചാ? - (കരീം, അറബിക്കഥ)

Salim Kumar Memes
  • എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ - (പ്യാരി, കല്യാണരാമൻ)

Salim Kumar Memes
News Malayalam 24x7
newsmalayalam.com