വിവി രാജേഷ് പ്രധാനമന്ത്രി വരെ ആകും: മല്ലിക സുകുമാരന്‍

രാജേഷ് മകനെപ്പോലെയെന്നും നടി
വിവി രാജേഷ് പ്രധാനമന്ത്രി വരെ ആകും: മല്ലിക സുകുമാരന്‍
Published on: 
Updated on: 

തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ വിവി രാജേഷ് മകനെപ്പോലെയാണെന്നും അദ്ദേഹം കേന്ദ്രമന്ത്രിയും തുടര്‍ന്ന് പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിയേക്കാമെന്നും നടി മല്ലിക സുകുമാരന്‍ പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാലയ്ക്കായി മേയര്‍ മുന്നോട്ട് വെച്ച ഇരുമ്പ് അടുപ്പ് പദ്ധതിയിലേക്ക് രണ്ടായിരം എണ്ണം ഞാനോ മക്കളോ കൊടുക്കുമെന്നും അവര്‍ പറഞ്ഞു.

വിവി രാജേഷ് പ്രധാനമന്ത്രി വരെ ആകും: മല്ലിക സുകുമാരന്‍
പത്മിനി തോമസ് ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍

നല്ലത് ചെയ്താല്‍ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുന്നതാണ് ശീലമെന്നും കൊള്ളരുതായ്മ ചെയ്താല്‍ വിമര്‍ശിക്കുന്നത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.