മാമി തിരോധാനക്കേസ്: ആഭ്യന്തര മന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് പി.വി.അൻവർ, സമയം വൈകിയത് തിരിച്ചടിയെന്ന് മാമിയുടെ സഹോദരി

മാമിയുടെ തിരോധാനത്തിൽ ആദ്യഘട്ടം മുതൽ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു
മാമി തിരോധാനക്കേസ്: ആഭ്യന്തര മന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് പി.വി.അൻവർ, സമയം വൈകിയത് തിരിച്ചടിയെന്ന് മാമിയുടെ സഹോദരി
Published on: 
Updated on: 

കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മാമിയുടെ കുടുംബത്തെ സന്ദർശിച്ച് പി.വി. അൻവർ. ആഭ്യന്തര മന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും നിലവിലെ രീതിയിൽ അന്വേഷണം മുന്നോട്ടുപോയാൽ കേസിന്റെ ഒരറ്റം കണ്ടെത്താൻ കഴിയുമെന്നും അൻവർ പ്രതികരിച്ചു.

കഴിഞ്ഞ രണ്ടുമൂന്ന് മാസമായി അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നാണ് വിശ്വാസമെന്ന് അൻവർ പറഞ്ഞു. പണ്ട് മുംബൈയിൽ നടന്നിരുന്നതുപോലെയുള്ള സംഭവമാണ് മാമിയുടെ കേസെന്നും ഇന്ന് മുംബൈയിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാമി സ്വയം മാറിനിന്നതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ആദ്യഘട്ടത്തിൽ ശ്രമം. എന്നാൽ ഇപ്പോൾ തട്ടിക്കൊണ്ടുപോകലാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം വൈകിയത് തിരിച്ചടിയായെന്നും അൻവർ ചൂണ്ടിക്കാട്ടി.

അതേസമയം, മാമിയുടെ തിരോധാനത്തിൽ ആദ്യഘട്ടം മുതൽ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും ആക്ഷൻ കമ്മിറ്റി പ്രതിനിധി അസ്‌ലം പറഞ്ഞു. മാമിയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം തുടക്കം മുതൽ കുടുംബത്തിനുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മാമി തിരോധാനക്കേസ്: ആഭ്യന്തര മന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് പി.വി.അൻവർ, സമയം വൈകിയത് തിരിച്ചടിയെന്ന് മാമിയുടെ സഹോദരി
തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി ആക്രമിച്ച് ലഹരി സംഘം

മാമിക്ക് മാറിനിൽക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് സഹോദരി റംല പറഞ്ഞു. അപായപ്പെടുത്തിയതാണെന്ന സംശയമാണ് കുടുംബം അന്നും ഉന്നയിച്ചിരുന്നത്. എന്തിനാണ് അങ്ങനെ സംഭവിച്ചതെന്ന ചോദ്യമാണ് കുടുംബം ഉയർത്തിയിരുന്നതെന്നും റംല വ്യക്തമാക്കി.

മാമിയെ തടവിൽ പാർപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പി.വി.അൻവർ മാമിയുടെ വീട് സന്ദർശിച്ചത്.