രാത്രിയിൽ കാറിന് മുന്നില്‍ വട്ടംചാടി ഭയപ്പെടുത്തും; നെട്ടൂരിൽ ഭീതി പടർത്തിയ യുവാവ് പിടിയിൽ

ഇയാൾ വാഹനങ്ങൾ തടയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
രാത്രിയിൽ കാറിന് മുന്നില്‍ വട്ടംചാടി ഭയപ്പെടുത്തും; നെട്ടൂരിൽ ഭീതി പടർത്തിയ യുവാവ് പിടിയിൽ
Published on
Updated on

എറണാകുളം: നെട്ടൂരില്‍ രാത്രികാലങ്ങളിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് പിടിയില്‍. നെട്ടൂർ സ്വദേശിയായ സനൂപ് എന്നയാളെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇയാൾ വാഹനങ്ങൾ തടയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. പിടികൂടിയതിന് പിന്നാലെ ‘ആളെ തൂക്കിയിട്ടുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് പൊലീസ് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

രാത്രിയിൽ കാറിന് മുന്നില്‍ വട്ടംചാടി ഭയപ്പെടുത്തും; നെട്ടൂരിൽ ഭീതി പടർത്തിയ യുവാവ് പിടിയിൽ
ഭാര്യയോടുള്ള സംശയം; ഇരട്ടക്കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊന്നു

‘രാത്രി കാലങ്ങളിൽ മരട്, നെട്ടൂർ കരയിൽ ധന്യാ ജംങ്ഷനിൽ കാർ യാത്രക്കാരെയും മറ്റ് കാൽനടയാത്രക്കാരേയും തടഞ്ഞ് നിർത്തി ഭീതിപ്പെടുത്തിയും പൊതുജനങ്ങളുടെ സൈര്യജീവിതത്തിന് ഭീഷണിയുണ്ടാക്കി ബഹളം വയ്ക്കുന്നതായി കാണപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ, നെട്ടൂർ പുത്തൻ വീട്ടിൽ സനൂപിനെ ഏതെങ്കിലും കുറ്റകൃത്യത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്നതിനാൽ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു’ എന്ന് കുറിപ്പോടെയാണ് പൊലീസ് വീഡിയോ പങ്കുവച്ചത്.

കൊച്ചി സിറ്റി പൊലീസിൻ്റെ അറിയിപ്പ്

രാത്രി കാലങ്ങളിൽ മരട് വില്ലേജ് നെട്ടൂർ കരയിൽ ധന്യാ ജംഗ്ഷനിൽ കാർ യാത്രക്കാരെയും മറ്റ് കാൽനടയാത്രക്കാരേയും തടഞ്ഞ് നിർത്തി ഭീതിപ്പെടുത്തിയും പൊതുജനങ്ങളുടെ സൈര്യജീവിതത്തിന് ഭീഷണിയുണ്ടാക്കി ബഹളം വയ്ക്കുന്നതായി കാണപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ നെട്ടൂർ, പുത്തൻ വീട്ടിൽ സനൂപ് നെ പനങ്ങാട് SHO യൂടെ നേതൃത്വത്തിൽ ഉള്ള പോലീസ് ടീം ടിയാൻ ഏതെങ്കിലും കുറ്റകൃത്യത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്നതിനാൽ അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ പൊതു ജനങ്ങൾക്ക് ഭീതി പരത്തുന്നതും പൊതുജനങ്ങളുടെ സൈര്യജീവിതത്തിന് ഭീഷണിയാകുന്നതും ആയ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പോലീസിന്റെ toll free നമ്പർ ആയ 112 - ൽ വിളിച്ച് ഉടൻ തന്നെ വിവരം അറിയിക്കുക

Related Stories

No stories found.
News Malayalam 24x7
newsmalayalam.com