നിർത്തിയിട്ട ട്രെയിനിന് മുകളിൽ റീൽസ് ചിത്രീകരണം; കൊയിലാണ്ടിയിൽ ഷോക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
man electrocuted while shooting reels above train in Koyilandy
Published on
Updated on

കൊയിലാണ്ടി: നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി നിയമവിരുദ്ധമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റു. പയ്യോളി അയനിക്കാട് സ്വദേശി സിനാന് (18) ആണ് ഗുരുതരമായി ഷോക്കേറ്റത്. കൊയിലാണ്ടി തിക്കോടിയിൽ ഇന്ന് പുലർച്ചെ ആണ് നടുക്കുന്ന സംഭവം.

യുവാവിന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

man electrocuted while shooting reels above train in Koyilandy
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു
News Malayalam 24x7
newsmalayalam.com