ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടു; ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി

എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് മലപ്പുറം താനൂരില്‍ എത്തിയപ്പോഴാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്.
ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടു; ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി
Published on
Updated on

മലപ്പുറം താനൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ശീതളപാനീയ കച്ചവടക്കാരന്‍ എടുത്തു ചാടി. ടിടിഇ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കച്ചവടക്കാരനായ താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്‌കര്‍ എടുത്തു ചാടിയത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ താനൂര്‍ ചിറക്കല്‍ ഓവുപാലത്തിനു സമീപത്തു നിന്നും പരിക്കുകളോടെ ഇയാളെ കണ്ടെത്തി.

എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് മലപ്പുറം താനൂരില്‍ എത്തിയപ്പോഴാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്. താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കറിനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടു; ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി
"പൊന്നുരുന്നിയിൽ യുവാവിനെ മർദിച്ച കേസിൽ സിപിഐഎം-പൊലീസ് ഒത്തുകളി"; പ്രതികളെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് മർദനമേറ്റ യുവാവ്

നടപടി എടുക്കുമെന്ന് അറിയിച്ച് ടി.ടി.ഇ പിന്തുടര്‍ന്നപ്പോള്‍ അഷ്‌റഫ് എടുത്തു ചാടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താനൂര്‍ ചിറക്കല്‍ ഓവുപാലത്തിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്.

News Malayalam 24x7
newsmalayalam.com