മലപ്പുറം ചേളാരിയിൽ പായസത്തിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു; അപകടം വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ

പായസം ചട്ടുകം ഉപയോഗിച്ച് ഇളക്കുന്നതിനിടെ അബദ്ധത്തിൽ പാത്രത്തിലേക്ക് വീഴുകയായിരുന്നു
മരിച്ച അയ്യപ്പൻ
മരിച്ച അയ്യപ്പൻSource: News Malayalam 24x7
Published on: 
Updated on: 

മലപ്പുറം: ചേളാരിയിൽ വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ വലിയ പാത്രത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു. പത്തൂർ നഗറിലെ അയപ്പൻ ആണ് മരിച്ചത്. പായസം ചട്ടുകം ഉപയോഗിച്ച് ഇളക്കുന്നതിനിടെ അബദ്ധത്തിൽ പാത്രത്തിലേക്ക് വീഴുകയായിരുന്നു.

മരിച്ച അയ്യപ്പൻ
വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആക്രമിച്ച സംഭവം: തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ബന്ധു വീട്ടിലെ വിവാഹത്തിനിടെയാണ് അപകടം സംഭവിക്കുന്നത്. പായസം വലിയ ചട്ടുകം ഉപയോഗിച്ച് ഇളക്കുന്നതിനിടെ അബദ്ധത്തിൽ പായസത്തിൽ വീഴുകയായിരുന്നു. പൊള്ളലേറ്റ അയ്യപ്പൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.