ടേം വ്യവസ്ഥ അംഗീകരിക്കാതെ മാണി സി. കാപ്പൻ; വി.ഡി. സതീശൻ വാക്ക് പാലിക്കണം

അനൂപ് ജേക്കബും, മാണി.സി.കാപ്പനും ടേം വ്യവസ്ഥയിൽ ഭരിക്കണമെന്ന് കോൺഗ്രസ്
Mani.C. Kappan refuses to accept term limits
ടേം വ്യവസ്ഥ അംഗീകരിക്കാതെ മാണി സി. കാപ്പൻ
Published on
Updated on

തിരുവനന്തപുരം: സതീശൻ മന്ത്രിസഭയിൽ മാണി സി.കാപ്പനും, അനൂപ് ജേക്കബും ടേം വ്യവസ്ഥയിൽ ഭരിക്കണമെന്ന കോൺഗ്രസ് തീരുമാനത്തിൽ മാണി സി.കാപ്പന് കടുത്ത അതൃപ്തി. ഫുൾ ടേം മന്ത്രിസ്ഥാനം വേണമെന്ന് കാപ്പനും, അനൂപ് ജേക്കബും ആവശ്യപ്പെട്ടു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ആദ്യടേമിൽ അനൂപ് ജേക്കബിനും, രണ്ടാം ടേമിൽ മാണി സി.കാപ്പനുമാവും അവസരം ലഭിക്കുക. താൻ ജയിച്ചാൽ പാലായിൽ മന്ത്രി ഉണ്ടാകുമെന്നാണ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പിന് വന്നപ്പോൾ പ്രസംഗിച്ചത്. ഇങ്ങോട്ട് വന്ന കാറിൽ അല്ല കൊടിവച്ച കാറിൽ വരുമെന്നാണ് പ്രസംഗിച്ചത്.

Mani.C. Kappan refuses to accept term limits
സ്പീക്കർ തിരുവഞ്ചൂർ തന്നെ? സന്നദ്ധത അറിയിച്ചു

ടീം യുഡിഎഫ് എന്നല്ലേ പറഞ്ഞത്, താനും അതിൻ്റെ ഭാഗമല്ലേ. ബിഷപ്പ് ഹൗസിൽ എത്തിയത് സഹായം അഭ്യർഥിച്ചല്ലെന്നും കാപ്പൻ പറഞ്ഞു. സതീശനും രമേശ് ചെന്നിത്തലയും വാക്ക് പാലിക്കണമെന്ന് കാപ്പൻ ആവശ്യപ്പെട്ടു. രണ്ട് ടേം വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.

Mani.C. Kappan refuses to accept term limits
മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം ഉറപ്പ് നൽകാതെ കോൺഗ്രസ്; നേതൃയോഗം ചേരാൻ ലീഗ്, പി.കെ. ബഷീറിനായി സൈബർ അണികൾ
News Malayalam 24x7
newsmalayalam.com