രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തത് എഐസിസി അദ്ധ്യക്ഷൻ മലികാർജ്ജുൻ ഖാർഗെയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവ് മാണിക്യം ടാഗോർ എംപി ന്യൂസ് മലയാളത്തോട്. ലൈംഗിക ആരോപണങ്ങളോട് കോൺഗ്രസിന് സീറോ ടോളറൻസാണ്. അതുകൊണ്ടാണ് പരാതി ഇല്ലാതെ തന്നെ നടപടി എടുത്തതെന്നും മാണിക്യം ടാഗോർ.
സിപിഐഎമ്മും ബിജെപിയും ആരോപണവിധയേരെ സംരക്ഷിക്കുന്നുവെന്നും മാണിക്യം ടാഗോർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്ത ശേഷമുള്ള എഐസിസിയുടെ ആദ്യ പ്രതികരണം കൂടിയാണ് മാണിക്യം ടാഗോർ നടത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ കടുത്ത പ്രതിരോധത്തിലായതോടെ സിപിഐഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും. കരുതിയിരുന്നോളൂ എന്ന് പ്രതിപക്ഷ നേതാവിൻ്റെ ഭീഷണി. കഴിഞ്ഞ ദിവസം യുവമോർച്ച പ്രതിഷേധത്തിന് എഴുന്നള്ളിച്ച കാളയെ ഉപേക്ഷിക്കേണ്ട രാജീവ് ചന്ദ്രശേഖരൻ്റെ വീട്ടിലേക്ക് പ്രകടനം നടത്താൻ ഉപയോഗിക്കാമെന്ന് ബിജെപിക്കും വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി.