കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍ കരിയറിസ്റ്റ്; ശ്രമം മോദിയുടെ മന്ത്രിയാകാനെന്ന് വിമര്‍ശനം

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനിടയില്‍ സതീശന്‍ മുഖ്യമന്ത്രി ആവില്ല എന്നതാണ് സ്വരമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍ കരിയറിസ്റ്റ്; ശ്രമം മോദിയുടെ മന്ത്രിയാകാനെന്ന് വിമര്‍ശനം
Published on
Updated on

കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും മണിശങ്കര്‍ അയ്യര്‍. കോണ്‍ഗ്രസില്‍ വിഭാഗീയതയുണ്ടെന്നും അതുകൊണ്ട് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകില്ലെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ശശി തരൂര്‍ ഒരു കരിയറിസറ്റ് ആണെന്നും മോദി സര്‍ക്കാരില്‍ മന്ത്രിയാകാനാണ് ശശി തരൂര്‍ ശ്രമിക്കുന്നത്. യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന തരൂര്‍ ഇപ്പോള്‍ മോദിയെ പുകഴ്ത്തുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

കേരളം രാജീവിയന്‍ മാര്‍ഗമാണ് പിന്തുടരുന്നത്. അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണ്. കേരളത്തിലെ ഏറ്റവും വലിയ രാജീവിയന്‍ സര്‍ക്കാര്‍ ആണ് കേരളം.

കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍ കരിയറിസ്റ്റ്; ശ്രമം മോദിയുടെ മന്ത്രിയാകാനെന്ന് വിമര്‍ശനം
ആദിത്യയുടെ മരണം: 'ബ്ലാക് വെനം' പേജ് ഫോളോ ചെയ്തിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ലെന്ന് എറണാകുളം റൂറൽ എസ്പി

കേരള സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടങ്ങളോട് നല്ല പ്രതിബദ്ധത പുലര്‍ത്തുന്നു. പഞ്ചായത്തുകളെ സംസ്ഥാന സര്‍ക്കാരിന്റെ ഉപകരണമായി കാണുന്നില്ല. സ്വതന്ത്ര ഭരണകൂടമായി പഞ്ചായത്തുകളെ കാണുന്നതാണ് കേരളത്തിലെ രീതിയെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മണിശങ്കര്‍ വിമര്‍ശിച്ചു. ഗുജറാത്ത് മോഡല്‍ ഉണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. ഗുജറാത്തില്‍ നരഹത്യയ്ക്ക് സാക്ഷിയായി നിന്ന വ്യക്തിയാണ് നരേന്ദ്ര മോദി. എന്നിട്ടാണ് ബംഗ്ലാദേശില്‍ ഹിന്ദുക്കളെ ആക്രമിക്കുന്നതില്‍ അപലപിക്കുന്നതെന്നും മണിശങ്കര്‍ പറഞ്ഞു.

പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍ ഒരു കമ്മീഷനെ ചൈനയിലേക്ക് അയക്കുമെന്ന് കരുതുന്നു. ചൈനയാണ് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തി. കമ്മീഷന്‍ പോകുമ്പോള്‍ ഭാഷാ തര്‍ജമ ചെയ്യാന്‍ അനന്തരവള്‍ പണം വാങ്ങാതെ സഹായിക്കും.

കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍ കരിയറിസ്റ്റ്; ശ്രമം മോദിയുടെ മന്ത്രിയാകാനെന്ന് വിമര്‍ശനം
"മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം"; സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച മണിശങ്കർ അയ്യറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

പിണറായി അടുത്ത മുഖ്യമന്ത്രിയാകും. 10 വര്‍ഷമായി സര്‍ക്കാര്‍ മാറിയിട്ടില്ല. അത് തടയാന്‍ പ്രതീക്ഷത്തിനായില്ല. അവര്‍ക്ക് അതിനുള്ള കഴിവില്ല. വലതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ഇടയിലാണ് സതീശന്‍. വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞാന്‍ നിര്‍ദ്ദേശിക്കില്ല. വി.ഡി സതീശന്‍ മുഖ്യമന്ത്രി ആവുകയാണെങ്കില്‍ പിണറായി ആകണമെന്ന് പറഞ്ഞത് പിന്‍വലിക്കും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനിടയില്‍ സതീശന്‍ മുഖ്യമന്ത്രി ആവില്ല എന്നതാണ് സ്വരമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

തനിക്ക് കോണ്‍ഗ്രസിനെയും തന്നെ കോണ്‍ഗ്രസിനും വേണ്ട. ഒരു പാര്‍ട്ടിയിലും ചേരാനും പോകുന്നില്ല. ക്ഷണിച്ചാല്‍ സിപിഐഎമ്മില്‍ ചേരുമോ എന്ന ചോദ്യത്തിന് സ്വന്തമായി തീരുമാനമുള്ള എന്നെ ഒരു പാര്‍ട്ടിക്കും വേണ്ടെന്നും പിണറായി ഒരു ബുദ്ധിമാനാണ് അതുകൊണ്ട് അദ്ദേഹം തന്നെ സിപിഐഎമ്മിലേക്ക് ക്ഷണിക്കില്ലെന്നും മണിശങ്കര്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com