മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചിട്ടും തുടർനടപടി സ്വീകരിക്കാതെ സംസ്ഥാന സർക്കാർ

കാർബോറാണ്ടം കമ്പനിക്ക് കരാർ നീട്ടി നൽകാനുള്ള മുൻ എൽഡിഎഫ് സർക്കാരിൻ്റെ നീക്കത്തിനെതിരെ വലിയ അഴിമതി ആരോപണമാണ് യുഡിഎഫ് നേതാക്കൾ ഉന്നയിച്ചിരുന്നത്.
മണിയാർ ജലവൈദ്യുത പദ്ധതി
മണിയാർ ജലവൈദ്യുത പദ്ധതി
Published on: 
Updated on: 

പത്തനംതിട്ട: കരാർ കാലാവധി കഴിഞ്ഞ മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചിട്ടും തുടർനടപടി സ്വീകരിക്കാതെ സംസ്ഥാന സർക്കാർ. ഒരു മാസം മുൻപാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് നൽകിയത്. കാർബോറാണ്ടം കമ്പനിക്ക് കരാർ നീട്ടി നൽകാനുള്ള മുൻ എൽഡിഎഫ് സർക്കാരിൻ്റെ നീക്കത്തിനെതിരെ വലിയ അഴിമതി ആരോപണമാണ് യുഡിഎഫ് നേതാക്കൾ ഉന്നയിച്ചിരുന്നത്.

വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറും ഊർജ്ജ-നിയമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായ വിദഗ്ധ സമിതി യുഡിഎഫ് സർക്കാറിന് മുൻപിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരു മാസമാകുന്നു. കരാർ കാലാവധി പൂർത്തിയായ മണിയാർ ജലവൈദ്യുത പദ്ധതി കാർബോറാണ്ടം കമ്പനിയിൽ നിന്നും സംസ്ഥാന സർക്കാർ ഏറ്റെടുക്കണം എന്നായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.

മണിയാർ ജലവൈദ്യുത പദ്ധതി
യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് മുസ്ലീം ലീഗ്

ഒറ്റ ദിവസം കൊണ്ട് പദ്ധതി ഏറ്റെടുക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ പക്ഷേ, തീരുമാനമെടുക്കാൻ മടിച്ചുനിൽക്കുകയാണ്. ഒരു നിമിഷം പോലും താമസിക്കാതെ പദ്ധതി ഉടൻ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് റാന്നി എംഎൽഎ പഴകുളം മധു ആവശ്യപ്പെട്ടു.

വ്യവസായ താൽപര്യം പറഞ്ഞായിരുന്നു എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് കാർബോറാണ്ടം കമ്പനിക്ക് കരാർ നീട്ടി നൽകാൻ നീക്കം നടന്നത്. എന്നാൽ കെഎസ്ഇബി - വ്യവസായ വകുപ്പുകൾ തമ്മിലെ തർക്കം രൂക്ഷമായതോടെ വിദഗ്ധസമിതിയെ നിയോഗിക്കുകയായിരുന്നു. ഇതിനിടെ ഏറ്റെടുക്കലിനെതിരെ കാർബോറാണ്ടം ഹൈക്കോടതിയെ സമീപിക്കുകയും, വിദഗ്ധസമിതി റിപ്പോർട്ട് വന്നശേഷം കമ്പനിയെ കൂടി അറിയിച്ചു മാത്രമേ ഏറ്റെടുക്കൽ നടപടി ഉണ്ടാകാവു എന്ന ഇടക്കാല ഉത്തരവ് നേടുകയും ചെയ്തിരുന്നു.

എന്നാൽ പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് വിദഗ്ധസമിതി റിപ്പോർട്ട് കൈമാറിയ സാഹചര്യത്തിൽ നിലവിൽ അന്തിമ തീരുമാനം എടുക്കാൻ നിയമ തടസ്സങ്ങൾക്കും സാധ്യതയില്ല.

മണിയാർ ജലവൈദ്യുത പദ്ധതി
ശ്രീകാര്യം കൊലപാതകം: സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ