മലപ്പുറം: ചോർന്ന് ഒലിച്ച് മഞ്ചേരി മെഡിക്കൽ കോളജ്. അത്യാഹിത വിഭാഗത്തിലെ പുരുഷന്മാരുടെ ഒബ്‌സർവേഷൻ റൂമിലാണ് ചോർച്ച. വെള്ളം വീഴുന്നിടങ്ങളിൽ ബക്കറ്റുകൾ വെച്ചിരിക്കുകയാണ് ജീവനക്കാർ. മെഡിക്കൽ കോളജിനകത്തെ ഫാർമസിക്ക് സമീപവും ചേർന്ന് ഒലിക്കുന്നുണ്ട്.
അത്യാഹിത വിഭാഗം ചോർന്നൊലിക്കുന്നതോടെ വെള്ളം വീഴുന്നിടങ്ങളിൽ ബക്കറ്റുകൾ വച്ചിരിക്കുകയാണ് ജീവനക്കാർ. പലതവണ അറ്റകുറ്റപ്പണി നടത്തിയിട്ടും ചോർച്ചക്ക് പരിഹാരമായില്ല. മെഡിക്കൽ കോളജിനകത്തെ ഫാർമസിക്ക് സമീപവും ഇതേ അവസ്ഥയാണ്. ഫാർമസിയിൽ വരി നിൽക്കുന്നിടത്തേക്കാണ് മഴവെള്ളം നേരെ വീഴുന്നത്.
കഴിഞ്ഞ ജൂലൈയിൽ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടമുണ്ടായിരുന്നു. രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കാണ് അന്ന് പരിക്കേറ്റത്. കെട്ടിടത്തിന്റെ ജനല്‍ കാറ്റിൽ തകരുകയായിരുന്നു.