വാഹനപരിശോധനയ്ക്കിടെ ജീപ്പ് ഡ്രൈവർക്ക് മർദനം: മഞ്ചേരി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ജാഫർ എന്ന ജീപ്പ് ഡ്രൈവറെ മർദിച്ചതിനാണ് മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെ സസ്പെൻഡ് ചെയ്തത്.
manjeri
പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ Source: News Malayalam 24x7
Published on: 
Updated on: 

മഞ്ചേരി: വാഹന പരിശോധനയ്ക്കിടെ ജീപ്പ് ഡ്രൈവറെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ജാഫർ എന്ന ജീപ്പ് ഡ്രൈവറെ മർദിച്ചതിനാണ് മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം നൗഷാദിനെ എആർ കാംപിലേക്ക് സ്ഥലം മാറ്റിയിരുന്നു.

നടുറോഡിൽ വെച്ച് വാഹനപരിശോധനയ്ക്കിടെ ജാഫറിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിക്കുകയായിരുന്നു. കാക്കി ധരിക്കാത്തതിന് പിഴ ഈടാക്കുന്നതിലെ അവ്യക്തത ചോദിച്ചതാണ് മർദനത്തിന് കാരണം.

manjeri
വാഹനപരിശോധനയ്ക്കിടെ ജീപ്പ് ഡ്രൈവറെ മർദിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.പിന്നാലെ ജാഫറിനെ മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും പരാതിയില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നൗഷാദിനെ സസ്പെൻഡ് ചെയ്തത്.

News Malayalam 24x7
newsmalayalam.com