തീ തുപ്പുന്ന കാറോടിച്ച് ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; കേസെടുത്ത് മഞ്ചേശ്വരം പൊലീസ്

നിയമവിരുദ്ധമായി മോഡിഫൈ ചെയ്ത കാറിന്റെ ഉടമയ്ക്ക് എതിരെയാണ് കേസെടുത്തത്...
തീ തുപ്പുന്ന കാറോടിച്ച് ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; കേസെടുത്ത് മഞ്ചേശ്വരം പൊലീസ്
Source: Instagram
Published on
Updated on

കാസർഗോഡ്: മഞ്ചേശ്വരത്ത് തീ തുപ്പുന്ന കാറോടിച്ച് ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. നിയമവിരുദ്ധമായി മോഡിഫൈ ചെയ്ത കാറിന്റെ ഉടമയ്ക്ക് എതിരെയാണ് കേസെടുത്തത്. വാഹനം ഇതുവരെയും കണ്ടെടുക്കാനായിട്ടില്ല.

തീ തുപ്പുന്ന കാറോടിച്ച് ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; കേസെടുത്ത് മഞ്ചേശ്വരം പൊലീസ്
സംസ്ഥാനത്ത് പലയിടങ്ങളിലും വി.ഡിക്കായി പ്രതിഷേധ പ്രകടനം; വി.ഡിയെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്ന് കോൺഗ്രസ് പ്രവർത്തകൻ

നിയമവിരുദ്ധമായി വാഹനത്തിൽ എക്സ്ഹോസ്റ്റർ, സൈലൻസർ എന്നിവ ഘടിപ്പിച്ചുമാണ് അമിത ശബ്ദവും തീയും പുകയും പുറത്തുവരുന്ന രീതിയിൽ മോഡിഫൈ ചെയ്തത്. മാത്രമല്ല, അപകടസാധ്യതയുള്ള ഈ കാറ് പെട്രോൾ പമ്പിൽ ഉൾപ്പെടെ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഇത്തരം കാര്യങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഇടപെടൽ നടത്തിയെന്നും കണ്ടെത്തി. നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത ഹോണ്ട കാറാണ് ഇത്തരത്തിൽ മോഡിഫൈ ചെയ്ത് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി.

News Malayalam 24x7
newsmalayalam.com