

പാലക്കാട്: മണ്ണാര്‍ക്കാട് നഗരസഭയില്‍ തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്. ബിജെപി സ്ഥാനാര്‍ഥിയുടെ വിജയാഘോഷത്തിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്തുവന്നു.
നഗരസഭാ വാര്‍ഡ് 24ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ മത്സരിച്ച അഞ്ജു സന്ദീപ് ആണ് ബിജെപിയുടെ പ്രകടനത്തിന് പോയത്. കാരാക്കുറിശ്ശി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് പങ്കെടുത്തത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. മത്സരിച്ച് ജയിച്ച സ്‌നേഹ തന്റെ അടുത്ത സുഹൃത്ത് ആണെന്നും അതിനാലാണ് താന്‍ പോയതെന്നുമാണ് അഞ്ജു പ്രദീപിന്റെ വാദം. സംഭവത്തില്‍ പാര്‍ട്ടി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.